Cinemapranthan

ഡിയോരമ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ; ജോജു ജോർജ് മികച്ച നടൻ; റിമ കല്ലിങ്ങൽ നടി

ഡിയോരമ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള സിൽവർ സ്പാരോ പുരസ്കാരവും മികച്ച നടനുള്ള ഗോ‍ള്‍ഡൻ സ്പാരോ പുരസ്കാരവും സ്വന്തമാക്കി ‘നായാട്ട്’. ‘നായാട്ട്’ ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. റിമ കല്ലിങ്ങൽ ആണ് മികച്ച നടി. ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തിനാണു റിമ കല്ലിങ്കല്ലിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത്.

മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധായകൻ. കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവരാണ് ‘നായാട്ടിലെ’ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നായാട്ട് എന്ന ചിത്രത്തെക്കുറിച്ചും ജോജുവിന്റെ പ്രകടനത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ അറിയിച്ചത്.

സുജിത് സർക്കാർ ആണ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘സർദാർ ഉദ്ദം’ എന്ന ചിത്രത്തിലെ സംവിധാനത്തിനാണ് മികച്ച സംവിധാകനുള്ള ഗോൾഡൻ സ്പാരോ അവാർഡ് സുജിത് സർക്കാർ നേടിയത്. ഗൗരവ് മധൻ ഒരുക്കിയ ‘ബറാ ബറ’ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. ഗിരിഷ് കാസർവള്ളി, മനീഷ കൊയ്‌രാള, സുരേഷ് പൈ, സുദീപ് ചാറ്റർജീ, സച്ചിൻ ചാറ്റെ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

cinema pranthan