Cinemapranthan

ബോഡി ഷെയിമിങ്ങും സദാചാരവും; സയനോര പങ്കുവെച്ച ഡാന്‍സ് വീഡിയോക്ക് മോശം കമന്റുകൾ

സയനോര ഫേസ്ബുക്കിൽ പങ്കു പങ്ക് വെച്ച വീഡിയോയ്ക്ക് ആണ് വിദ്വേഷ കമന്റുകൾ

ബോഡി ഷെയിമിങ്ങും സദാചാരവും കൂടെപ്പിറപ്പാണെന്നു മലയാളികൾ വീണ്ടും തെളിയിച്ചിരിക്കുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെയും ശരീരത്തെയും പറ്റി ആകുലത കൂടി സഹികെടുന്ന ഒരു വിഭാഗം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒളിച്ചിരുന്ന് സ്വയം പരിഹാസ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഒടുവിലിതാ ഗായിക സയനോര ഫിലിപ് പങ്ക് വെച്ച ഡാൻസ് വീഡിയോയ്ക്ക് താഴെയാണ് ഇത്തരക്കാർ വീണ്ടുമെത്തിയിരിക്കുന്നത്.

സയനോര ഫിലിപ് കഴിഞ്ഞ ദിവസം ഒരു ഡാൻസ് വീഡിയോ ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്നു. നടിമാരായ ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല തുടങ്ങിയവരായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. ഈ പോസ്റ്റിന് താഴെയാണ് വളരെ മോശം രീതിയില്‍ സ്ത്രീവിരുദ്ധ കമന്റുകളും ബോഡി ഷെയിമിങ് കമന്റുകളും വന്നത്. വസ്ത്രധാരണം, ശരീരം എന്നവയെപ്പറ്റിയുള്ള കമന്റുകൾക്ക് പുറമെ വെര്‍ബല്‍ അബ്യൂസുകളും ഉണ്ടായിരുന്നു.

‘ഇത് ഞങ്ങളുടെ രാത്രി’ എന്ന ക്യാപ്ക്ഷനോടെയാണ് സയനോര രസകരമായ വീഡിയോ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ചത്. ഇതിൽ ഫേസ്ബുക്കിൽ ആണ് ഇത്തരത്തിലുള്ള കമന്റുകൾ കൂടുതൽ വരുന്നത്. വീഡിയോയില്‍ സയനോര ധരിച്ചിരിക്കുന്ന ഷോർട്സ് ആണ് സദാചാരക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഭാവന, രമ്യ നമ്പീശന്‍, ശില്‍പ ബാല എന്നിവരെ കുറിച്ചും മോശം രീതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്

cp-webdesk