Cinemapranthan

‘ലൗജിഹാദ്’ വെളുപ്പിക്കാൻ ആയിരിക്കും’; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരെ സുരാജിന്റെ ഫേസ്ബുക് പേജിൽ സൈബർ ആക്രമണം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലൗജിഹാദ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു

സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന, മീര നന്ദൻ, ഗായത്രി അരുൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നതിനു പിന്നാലെ സൈബർ ആക്രമണം.

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലൗജിഹാദ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, പോസ്റ്റർ പുറത്തു വിട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ വിവാദ പരാമർശമുയർത്തുന്ന കമന്റുകളുമായി ഒരു വിഭാഗം ആൾക്കാർ രംഗത്തെത്തിയിരിക്കുന്നത്.

“ലൗ ജിഹാദ് വെളുപ്പിക്കാൻ ആരിക്കും”, “സത്യം പറയണം… ഏതെങ്കിലും മത വിഭാഗത്തെ പ്രീണിപ്പിക്കാനും.. കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന ലവ് ജിഹാദിനെ ന്യായീകരിക്കാനുള്ളതാവരുത് സിനിമ” എന്നിങ്ങനെ പോകുന്നു പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ.

“ലൗ ജിഹാദ്” സംവിധാനം ചെയ്തിരിക്കുന്നത് ബാഷ് മുഹമ്മദാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണമായും ദുബായിലാണ് ചിത്രീകരിച്ചത്. ദുബായിൽ താമസിക്കുന്ന ഒരു ഹിന്ദു – മുസ്ലിം കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒരു പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ‘ലൗ ജിഹാദ്’. നവാഗതരായ അമൃത, ജോസ് കുട്ടി, സുധീർ പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. തിരക്കഥ ബാഷ് മുഹമ്മദ്. ശ്രീകുമാർ അറക്കൽ. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. എഡിറ്റിങ് മനോജ്. സംഗീതം ഷാൻ റഹ്മാൻ. ഗാനരചന ഹരിനാരായണൻ. സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേശ് മാരാർ. അസോസിയേറ്റ് ഡയറക്ടർ പാർത്ഥൻ. പ്രൊഡക്ഷൻ ഡിസൈനർ അജി കുറ്റിയാനി. ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്. മേക്കപ്പ് സജി കാട്ടാക്കട. സ്റ്റിൽസ് പ്രേംലാൽ. വി എഫ് എക്സ് കോക്കനട്ട് ബഞ്ച്. പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിസൈൻസ് അബ്ദുൾ നാസർ. ചിത്രം 2022 മാർച്ചിൽ തിയറ്ററുകളിലെത്തും.

cinema pranthan