Cinemapranthan

ഏഴ് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രം; പ്രവീൺ റാണയും സഞ്ജന ഗിൽറാണിയും ഒന്നിച്ച് എത്തുന്ന ഗാനം ഇന്ന് റിലീസ്

പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു

ഡോ. പ്രവീൺ റാണയും സഞ്ജന ഗിൽറാണിയും ഒരുമിച്ച് എത്തുന്ന പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനം ഇന്ന് വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യുന്നു. സേഫ് & സോങ് ടിവി ന്യൂസ് ആൻഡ് എന്റർടൈൻമെന്റ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്യുന്നത്.

ഡോ. പ്രവീൺ റാണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ചോരനിലെ’ ആദ്യ ഗാനത്തിന്റെ മലയാളം വേർഷൻ ആണ് ഇന്ന് റിലീസ് ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഗാനം പുറത്തിറങ്ങുന്നുണ്ട്. റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്ററുകൾ എല്ലാം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചങ്ക്‌സ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച രമ്യ പണിക്കരാണ് ചോരനിലെ നായിക. അങ്കമാലി ഡയറീസ് ഫെയിം സിനോജ് വർഗീസാണ് ചോരനിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘നോക്കല്ലെട്ടോ’ എന്ന് തുടങ്ങുന്ന ഗാനരംഗത്തിൽ ചടുലമായ നൃത്തച്ചുവടുകളുമായി സിനോജും പ്രത്യക്ഷപ്പെടുന്നുണ്ട്. രമ്യ പണിക്കരും സിനോജും പൊറിഞ്ചു മറിയം ജോസിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് ചോരൻ.

സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘ചോരൻ’ നന്മ നിറഞ്ഞ കള്ളന്റെ കഥയാണ് പറയുന്നത്. പരിചയമില്ലാത്ത സ്ഥലത്ത് അസമയത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു കള്ളന്റെ കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്.

മ്യൂസിക് മെൻറ്റർ പ്രവീൺ റാണാ. ഗാനരചന ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. മ്യൂസിക് & ബാക്ക്ഗ്രൗണ്ട് സ്കോർ 4 മ്യൂസിക്‌സ്. ഗാനം ആലപിച്ചിരിക്കുന്നത് അന്തോണി ദാസൻ. കൊറിയോഗ്രാഫർ ഭവിൽ മുംബൈ. ഛായാഗ്രഹണം സുരേഷ് ബാബു.

cinema pranthan