Cinemapranthan

ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി – എം ടി കൂട്ടുകെട്ടിൽ ആന്തോളജി ചിത്രം; അഭിനേതാക്കളെ ക്ഷണിക്കുന്നു

എം ടി വാസുദേവൻ നായരുടെ പത്ത് കഥകൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിലേക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി അഭിനേതാക്കളെ തേടുന്നത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിൽ അഭിനയിക്കാൻ അഭിനയമോഹികൾക്ക് അവസരമൊരുങ്ങുകയാണ്. ലിജോ ജോസ് – മമ്മൂട്ടി – എം ടി വാസുദേവൻ നായർ കൂട്ടുക്കെട്ടിലൊരുങ്ങുന്ന ആന്തോളജി ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ഒമ്പതിനും പതിനേഴിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾ, 40 നും 70 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ 45 നും 70 നും ഇടയിൽ പ്രായമുള്ള പുരുഷന്മാർ എന്നിവരെയാണ് തേടുന്നത്.

താല്പര്യമുള്ള ആൺകുട്ടികൾക്ക് തങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെർഫോമൻസ് വിഡിയോയും [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്. സ്ത്രീകൾ, പുരുഷന്മാർ എന്നിവർ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് തങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോയും പെർഫോമൻസ് വിഡിയോയും അയക്കാവുന്നതാണ്.

എം ടി വാസുദേവൻ നായരുടെ പത്ത് കഥകൾ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രത്തിലേക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി അഭിനേതാക്കളെ തേടുന്നത്. പത്തിൽ ഒരു ചിത്രം ലിജോ ജോസിന്റേതാണ്. പ്രിയദർശൻ, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ, ജയരാജ്, രതീഷ് അമ്പാട്ട് എന്നിവരാണ് മറ്റു സംവിധായകർ. ആന്തോളജി ചിത്രത്തിൽ രണ്ടെണ്ണം പ്രിയദർശൻ സംവിധാനം ചെയ്യുന്നു. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, ബിജു മേനോൻ, ഫഹദ് ഫാസിൽ എന്നിവരാണ് ആന്തോളജി ചിത്രത്തിന്റെ ഭാഗമാകുന്ന മറ്റു അഭിനേതാക്കൾ.

cinema pranthan