Cinemapranthan

പൃഥ്വിരാജിന് ഇന്ന് പിറന്നാൾ; സമ്മാനവുമായി ‘ബ്രോ ഡാഡി’ അണിയറപ്രവർത്തകർ; വീഡിയോ കാണാം

പൃഥ്വിരാജിന്റെ രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ആണ് പിറന്നാൾ സമ്മാനമായി പുറത്ത് വിട്ടത്

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടൻ പൃഥ്വിരാജിന് സമ്മാനവുമായി ‘ബ്രോ ഡാഡി’ അണിയറപ്രവർത്തകർ. ‘ബ്രോ ഡാഡി’ സിനിമയുടെ ചിത്രീകരണത്തിനിടെ പകർന്ന പൃഥ്വിരാജിന്റെ രസകരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ ആണ് അണിയറപ്രവർത്തകർ പിറന്നാൾ സമ്മാനമായി പുറത്ത് വിട്ടത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ ആണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജുവും ചിത്രത്തിൽ അഭിനയിക്കുന്നു. മല്ലിക സുകുമാരൻ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മീന, കനിഹ, കല്യാണി പ്രിയദർശൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

cp-webdesk