Cinemapranthan

മരിക്കുവോളം മറക്കാൻ കഴിയാത്ത ഗാനങ്ങൾ; മലയാളി ഏറ്റുപാടിയ ബിച്ചു തിരുമലയുടെ 15 പാട്ടുകൾ

എവിടെയൊക്കെയോ ചേർന്ന് നിൽക്കുന്ന, ചേർത്ത് പിടിക്കാൻ കഴിഞ്ഞ ആ ഗാനങ്ങളിലൂടെ ബിച്ചു തിരുമല അനശ്വരതയിൽ ജീവിക്കും

മലയാളികൾക്ക് മരിക്കുവോളം മറക്കാൻ കഴിയാത്ത ഒരായിരം ഗാനങ്ങൾ എഴുതി നൽകിയാണ് ഗാനരചയിതാവ് ബിച്ചു തിരുമല കാലയവനികയിലേക്ക് മറഞ്ഞത്. പ്രണയവും വിരഹവും താരാട്ടും എല്ലാം മാറി മാറി സമ്മാനിച്ച ഒരുപിടി ഗാനങ്ങൾ ഇന്നും മലയാളത്തിന്റെ നാവിൻ തുമ്പിലുണ്ട്. അത് കൊണ്ട് തന്നെ സിനിമാലോകത്തിനെന്നല്ല സംഗീതത്തെ സ്നേഹിക്കുന്നവർക്ക്, കേരളത്തിന് ആകെ ഒരു തീരാ നഷ്ടമാണ് ബിച്ചു തിരുമലയുടെ മരണം നൽകിയിരിക്കുന്നത്.. എങ്കിലും ജീവിതത്തിലെ നല്ല ഓർമ്മകളായി മാറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ ആർക്കും മറക്കാനാവില്ല.. എവിടെയൊക്കെയോ ചേർന്ന് നിൽക്കുന്ന, ചേർത്ത് പിടിക്കാൻ കഴിഞ്ഞ ആ ഗാനങ്ങളിലൂടെ ബിച്ചു തിരുമല അനശ്വരതയിൽ ജീവിക്കും..

ബിച്ചു തിരുമലയുടെ ഗാനങ്ങളിൽ മലയാളികൾ ഏറെ ആസ്വദിച്ച പതിനഞ്ച് ഗാനങ്ങൾ.

1 മിഴിയോരം നനഞ്ഞൊഴുകും മുകില്‍ മാലകളോ

ഫാസിൽ രചനയും സംവിധാനവും നിർ‌വഹിച്ച് 1980-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’. ശങ്കർ
മോഹൻലാൽ, പൂർണ്ണിമ ജയറാം എന്നിവരാണ് അഭിനേതാക്കൾ. മോഹൻലാലിന്റെ ആദ്യ ചിത്രമാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’.

2 ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ..

ഫാസിൽ രചന, സംവിധാനം നിർവഹിച്ച ചിത്രം ‘പപ്പയുടെ സ്വന്തം അപ്പൂസ്‌’. മമ്മൂട്ടി, സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ,ശങ്കരാടി എന്നിവരാണ് അഭിനേതാക്കൾ.

3 ആയിരം കണ്ണുമായ്…

ഫാസിൽ സംവിധാനം ചെയ്ത ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിൽ മോഹൻലാൽ, നദിയ മൊയ്തു, പദ്മിനി, നെടുമുടി വേണു, ഉമ്മർ എന്നിവരാണ് അഭിനേതാക്കൾ

4 പൂങ്കാറ്റിനോടും കിളികളോടും..

ഭദ്രൻ രചന, സംവിധാനം നിർവഹിച്ച ‘പൂമുഖ പടിയിൽ നിന്നെയും കാത്ത്’ എന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ, റഹ്‌മാൻ, ശ്രീവിദ്യ എന്നിവരാണ് അഭിനേതാക്കൾ.

5 ആലാപനം തേടും തായ്‌മനം..

ഫാസിൽ സംവിധാനം ചെയ്ത ‘എന്റെ സൂര്യപുത്രിക്ക്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപി, അമല, ശ്രീവിദ്യ എന്നിവരാണ് അഭിനേതാക്കൾ.

6 ആലിപ്പഴം പെറുക്കാം..

ജിജോ പുന്നൂസ് സംവിധാനം നിർവഹിച്ച ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ എന്ന ചിത്രത്തിൽ അരവിന്ദ്, സോണിയ, സുരേഷ്, മുകേഷ് എന്നിവരാണ് അഭിനേതാക്കൾ.

7 കണ്ണാം തുമ്പീ പോരാമോ..

ചിത്രം ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’. കമൽ ആണ് ചിത്രത്തിന്റെ സംവിധാനം. രേവതി, അംബിക, വി കെ ശ്രീരാമൻ, ഫിലോമിന എന്നിവരാണ് അഭിനേതാക്കൾ

8 ഒരു മധുരക്കിനാവിന്‍ ലഹരിയിലേതോ..

ഐ.വി. ശശിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാണാമറയത്ത്’ എന്ന ചിത്രത്തിൽ മമ്മൂട്ടി, ശോഭന, റഹ്‌മാൻ, സീമ എന്നിവരാണ് അഭിനേതാക്കൾ.

9 ഒറ്റക്കമ്പി നാദം മൂളും വീണാഗാനം ഞാന്‍..

ചിത്രം ‘തേനും വയമ്പും’. അശോക് കുമാർ ആണ് സംവിധാനം. പ്രേം നസീർ, മോഹൻലാൽ, സുമലത, നെടുമുടി വേണു, റാണി പത്മിനി എന്നിവരാണ് അഭിനേതാക്കൾ

10 ‘പടകാളി ചണ്ഡി ചങ്കരി..

ചിത്രം ‘യോദ്ധ’. സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മാസ്റ്റർ സിദ്ധാർത്ഥ, ജഗതി ശ്രീകുമാർ, മധുബാല, ഉർവശി എന്നിവരാണ് അഭിനേതാക്കൾ.

11 പാല്‍നിലാവിനും ഒരു നൊമ്പരം..

ചിത്രം ‘കാബൂളിവാല’. സിദ്ധിഖ് – ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിനീത്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, ക്യാപ്റ്റൻ രാജു, വിനീത്, ചാർമിള എന്നിവരാണ് അഭിനേതാക്കൾ.

12 പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍..

ചിത്രം ‘മണിച്ചിത്രത്താഴ്’. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ്‌ഗോപി, ശോഭന, വിനയ പ്രസാദ്, നെടുമുടി വേണു, ഇന്നസെന്റ് എന്നിവരാണ് അഭിനേതാക്കൾ.

13 പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി..

ചിത്രം ‘ഗുരുജി ഒരു വാക്ക്’. രാജൻ ശങ്കരാടി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, നെടുമുടി വേണു, മധു, രതീഷ് എന്നിവരാണ് അഭിനേതാക്കൾ.

14 കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ തോണി..

ചിത്രം ‘റാംജി റാവ് സ്പീക്കിംഗ്’. സിദ്ധിഖ് – ലാൽ എന്നിവർ സംവിധാനം ചെയ്ത ചിത്രത്തിൽ മുകേഷ്, സായികുമാർ, ഇന്നസെന്റ്, വിജയരാഘവൻ എന്നിവരാണ് അഭിനേതാക്കൾ.

15 പച്ചക്കറിക്കായ തട്ടില്‍..

ചിത്രം ‘കിലുക്കാംപെട്ടി’. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയറാം, സുചിത്ര കൃഷ്ണമൂർത്തി, ബേബി ശ്യാമിലി എന്നിവരാണ് അഭിനേതാക്കൾ.

മധു നിര്‍മിച്ച ചിത്രം ‘അക്കല്‍ദാമ’ എന്ന ചിത്രത്തിന് വേണ്ടി രചിച്ച ഗാനങ്ങൾ ആണ് ആദ്യമായി പ്രദര്‍ശനത്തിന് എത്തിയത്. ‘നീലാകാശവും മേഘങ്ങളും’ എന്ന ആദ്യ ഗാനം തന്നെ ബിച്ചു തിരുമലയ്‍ക്ക് പ്രശംസ നേടിക്കൊടുത്തുന്നു. പിന്നീടങ്ങോട്ട് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് മലയാളികൾ സാക്ഷിയായി. അനേകം സംഗീത സംവിധായര്‍ക്കൊപ്പവും ബിച്ചു തിരുമല പ്രവര്‍ത്തിച്ചു. സന്ദര്‍ഭത്തിനും ചേരുന്ന തരത്തിലുള്ള ഗാനങ്ങളായിരുന്നു ബിച്ചു തിരുമല എഴുതിയത്. രണ്ട് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ബിച്ചു തിരുമല സ്വന്തമാക്കി.

മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ തുടങ്ങി സിനിമാലോകത്തെ പ്രമുഖർ ബിച്ചു തിരുമലക്ക് അനുശോചനം അറിയിച്ചു.
വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബിച്ചു തിരുമലയുടെ അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

cinema pranthan