Cinemapranthan

‘അയ്യപ്പനും കോശിയുടെയും’ തെലുങ്കിലെ യുദ്ധം ജനുവരിയിൽ; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്

തെലുങ്കിൽ മാത്രമല്ല മലയാളി ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന റിലീസാണ് ‘ഭീംല നായക്’ ചിത്രത്തിന്റേത്. അയ്യപ്പനും കോശിയും ഇനി തെലുങ്ക് സംസാരിക്കുന്നത് കാത്തിരിക്കുന്ന പ്രേക്ഷർക്ക് ആവേശമായി ‘ഭീംല നായക്’ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനുവരി 12ന് ആണ് ചിത്രം തിയറ്ററിൽ എത്തുക. സമൂഹ മാധ്യമങ്ങളിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രമായ ‘അയ്യപ്പനും കോശിയുടെയും’ തെലുങ്ക് റീമേക്ക് ആണ് ‘ഭീംല നായക്’. മലയാളത്തിൽ പൃഥ്വിരാജുവും, ബിജു മേനോനും അഭിനയിച്ച കഥാപാത്രങ്ങൾ തെലുങ്കിൽ പവന്‍ കല്യാണ്‍, റാണ ദഗുബാട്ടി എന്നിവരാണ്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ‘ഭീംല നായക്’ എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്.

ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കാഥാപാത്രമായാണ് നിത്യ മേനോന്‍ എത്തുന്നത്. കോശിയുടെ ഭാര്യ റൂബിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. സംയുക്തയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്. സമുദ്രക്കനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. ചിത്രത്തിന് രവി.കെ ചന്ദ്രൻ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

cinema pranthan