Cinemapranthan

‘എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?’; നെടുമുടി വേണുവിനെക്കുറിച്ച് ഭദ്രൻ

നെടുമുടി വേണു അന്തരിച്ചിട്ട് ഒരാഴ്ച്ച പിന്നിടുമ്പോൾ സംവിധായകൻ ഭദ്രൻ പങ്ക് വെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്

മലയാള സിനിമയിലെ തീരാവേദനകളിലൊന്നാണ് നടൻ നെടുമുടി വേണുവിന്റെ വിയോഗം. സിനിമാലോകത്തുള്ളവരെയും മലയാള പ്രേക്ഷകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് നെടുമുടി വേണു കാലയവനികക്കുള്ളിൽ മറഞ്ഞത്. ഇപ്പോഴിതാ നെടുമുടി വേണു അന്തരിച്ചിട്ട് ഒരാഴ്ച്ച പിന്നിടുമ്പോൾ നടനെക്കുറിച്ച് സംവിധായകൻ ഭദ്രൻ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘സ്ഫടിക’ത്തിലെ ഒരു രംഗത്തെകുറിച്ചാണ് ഭദ്രൻ കുറിപ്പ് പങ്ക് വെച്ചിരിക്കുന്നത്.

ഭദ്രന്റെ കുറിപ്പ്

എന്റെ വേണു,

നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?

എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല…
ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു…

അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ.

“ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ…”

ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.

പ്രണാമം

ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഈ മാസം പതിനെന്നിനാണ് നെടുമുടി വേണു മരിച്ചത്.

cp-webdesk