Cinemapranthan

300 കോടിയുടെ ഓഫറുമായി ഒടിടി; നിരസിച്ച് നിർമ്മാതാവ് ബോണി കപൂർ; ‘വലിമൈ’ തിയറ്ററിൽ ആഘോഷിക്കേണ്ടത്

ആരാധകർക്ക് ബിഗ് സ്‌ക്രീനിൽ ആഘോഷിക്കുന്ന തരത്തിലാണ് ‘വലിമൈ’ ഒരുക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു

നടൻ അജിത് കുമാറിന്റെ പുതിയ ചിത്രം ‘വലിമൈ’ റിലീസ് മാറ്റി വെച്ചത് നേരത്തെ വാർത്തയായിരുന്നു. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ബിഗ് ബജറ്റ് ചിത്രമായ ‘വലിമൈ’യുടെ റിലീസ് മാറ്റി വെക്കുന്നത്. തിയറ്റർ റിലീസ് മാറ്റി വെച്ചത് ആരാധകർക്ക് നിരാശയുണ്ടാക്കിയെങ്കിലും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാതെ ബിഗ് സ്‌ക്രീനിൽ തന്നെ കാണാൻ കഴിയുമെന്ന ആശ്വാസത്തിലാണ്‌ ഇപ്പോൾ.

സിനിമ ഒടിടി റിലീസ് ചെയ്യുന്നതിനായി ഒരു പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അണിയറ പ്രവർത്തകരെ സമീപിച്ചു എന്നും ചിത്രത്തിനായി 300 കോടി ഓഫർ ചെയ്യുകയും നിർമാതാവ് ബോണി കപൂർ ഇത് നിരസിച്ചു എന്നുമാണ് ഇപ്പോൾ വാർത്ത വരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആരാധകർക്ക് ബിഗ് സ്‌ക്രീനിൽ ആഘോഷിക്കുന്ന തരത്തിലാണ് ‘വലിമൈ’ ഒരുക്കിയിരിക്കുന്നത് എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അജിത്തിന് പുറമെ ഹുമ ഖുറേഷി, കാർത്തികേയ, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ.

cinema pranthan