Cinemapranthan

സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി സായി പല്ലവിയുടെ അനിയത്തി പൂജ

മലയാളികളുടെ പ്രിയങ്കരിയും തെന്നിന്ത്യൻ താരവുമായ സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണൻ സിനിമയിലേക്ക്. സ്റ്റണ്ട് സിൽവയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ തന്റെ അഭിനയ ജീവിതത്തിനു അരങ്ങേറ്റം കുറിക്കുന്നത്.
ചിത്രത്തിൽ സമുദ്രക്കനി പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ മലയാളത്തിൽ നിന്നും റിമ കല്ലിങ്കലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംവിധായകൻ എ.എൽ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന് കഥ തയ്യാറാക്കിയിരിക്കുന്നതും വിജയ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഡിസംബർ 3 നാണ് സീ 5ലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

നേരത്തെ കാര എന്ന ഹ്രസ്വ ചിത്രത്തിൽ പ്രധാന വേഷവുമായി പൂജ എത്തിയിരുന്നു. കൂടാതെ എ.എൽ വിജയുടെ അസിസ്റ്റന്റായും പൂജ പ്രവർത്തിച്ചിട്ടുണ്ട്.

പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ ഉജ്ജ്വല കഥാപാത്രവുമായി എത്തി തെന്നിന്ത്യയൊട്ടാകെയുള്ള പ്രേഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായി പല്ലവി. ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് തമിഴിലും തെലുങ്കിലും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ സായ് പല്ലവി നായികയായെത്തിയിരുന്നു.

cinema pranthan