Cinemapranthan

‘അണ്ണാത്തെ’; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ

സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

ദീപാവലി സ്പെഷ്യൽ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ തീയേറ്ററുകളിൽ. തമിഴ് നാട്ടിലും കേരളത്തിലുമായി രാവിലെ 4 മണി മുതൽ ഫാൻസ്‌ ഷോ ആരംഭിച്ചിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. എന്നാൽ പ്രതീക്ഷകൾക്ക് കോട്ടം തട്ടാതെ പൂർണ്ണമായും രജനി ആരാധകരെ തൃപ്തിപെടുത്തുന്ന ചിത്രമാണ് ‘അണ്ണാത്തെ’ എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ചിത്രം വേണ്ടത്ര പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നും സിരുത്തെ ശിവയുടെ മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് പരാജയമാണെന്നും രജനിക്ക് പോലും ചിത്രത്തെ രക്ഷിക്കാനായില്ലെന്നും പ്രതികരണങ്ങൾ ഉണ്ട്.

സിരുത്തൈ ശിവയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ നയൻതാരയാണ് നായികയായെത്തുന്നത്. സൂരി, മീന, ഖുശ്‍ബു, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കീർത്തി സുരേഷാണ് രജനിയുടെ സഹോദരി വേഷം ചെയ്തിരിക്കുന്നത്.

സൺ പിക്ചേഴ്‍സിന്റെ നിർമ്മാണത്തിൽ ചിത്രത്തിന്റെ സംഗീത സംവിധാനം ഡി. ഇമ്മൻ, ഛായാഗ്രഹണം വെട്രി പളനിസ്വാമി എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചാണ് തീയേറ്ററുകൾ ഇപ്പോൾ തുറന്നിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ ദീപാവലി പ്രമാണിച്ച് റിലീസിന് എത്തുന്നതോടെ തീയേറ്ററുകൾ സജീവമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

വിശാൽ നായകനായ എനിമിയും തിയറ്ററുകളിൽ എത്തുന്നുണ്ട്. ഇതിനു പുറമേ ഹിന്ദി താരം അക്ഷയ് കുമാറിന്റെ സൂര്യവനൻശിയും ദീപാവലിയോടനുബന്ധിച്ച് വരും ദിവസങ്ങളിൽ തിയറ്ററുകളിൽ റിലീസിനു എത്തുന്നതായിരിക്കും.

cinema pranthan