Cinemapranthan

പ്രിയങ്ക ചോപ്രയും നിക് ജോനാസും വേർപിരിയുന്നുവോ? മറുപടിയുമായി പ്രിയങ്കയുടെ അമ്മ

സമൂഹ മാധ്യമങ്ങളിൽ ജോനാസിന്റെ പേര് നീക്കം ചെയ്തതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനാസും വേര്‍പിരിയുന്നു എന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അടുത്തിടെ പ്രിയങ്ക തന്റെ ട്വിറ്റർ അക്കൗണ്ടുകളിലെ പേരിനൊപ്പമുണ്ടായിരുന്ന ഭർത്താവിന്റെ പേരായ ജോനാസ് നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര.

പ്രിയങ്കയുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ ഇല്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും മധു ചോപ്ര പറഞ്ഞു. എന്നാല്‍ ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് ഉണ്ടായിട്ടില്ല. വിവാഹ ശേഷം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് സമൂഹമാധ്യമങ്ങളിൽ താരം പേര് മാറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ജോനാസ് നീക്കം ചെയ്തു. ഇതാണ് ആരാധകരെ ആശങ്കയിലാക്കിയത്.

പ്രിയങ്ക പേര് നീക്കം ചെയ്തതിനു പിന്നാലെ സാമന്തയുടെ പാത പിന്തുടരുകയാണോ എന്നാണ് ആരാധകർ ചോദിച്ചത്. നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് മുമ്പ് സാമന്ത നാഗചൈതന്യയുടെ പേര് ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും വിവാഹമോചന വാർത്ത പുറത്തു വന്നത്.

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയങ്കയും നിക് ജോനാസും അടുത്തിടെ ദീപാവലി ആഘോഷിച്ചതിന്റെ ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു. താനും നിക്കും ഒരുമിച്ചുള്ള ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേതെന്ന അടിക്കുറിപ്പോടെയാണ്‌ പ്രിയങ്ക ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 2018 ഡിസംബറിലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്.

cinema pranthan