Cinemapranthan

‘എല്ലാ ജാതിയിലും വലിയ കള്ളന്മാരുണ്ട്’; ജാതി രാഷ്ട്രീയം പറയാൻ ‘ജയ് ഭീം’; ശ്രദ്ധേയമായി ടീസർ

ദീപാവലി റിലീസായി നവംബർ രണ്ടിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്

ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന ജയ് ഭീമിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സൂര്യയുടെ അഭിനയ ജീവിതത്തിലെ 39-ാം ചിത്രമാണ് ‘ജയ് ഭീം’. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍പ്പെടുന്ന ചിത്രത്തിൽ വക്കീലിന്റെ വേഷത്തിലാണ് സൂര്യ എത്തുന്നത്. രജിഷ വിജയനാണ് നായിക. രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയ് ഭീം. ദീപാവലി റിലീസായി നവംബർ രണ്ടിനാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മണികണ്ഠനാണ്. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപ്രത്തെയും അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എസ്. ആര്‍. കതിര്‍ ആണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ആക്ഷന്‍ കൊറിയോഗ്രഫി അന്‍പറിവ്. വസ്ത്രാലങ്കാരം പൂര്‍ണ്ണിമ രാമസ്വാമി.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ജയ് ഭീം ഉള്‍പ്പെടെ സൂര്യയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന നാല് ചിത്രങ്ങളുടെ റിലീസ് ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും.

cp-webdesk