Cinemapranthan

‘മറ്റു സ്ത്രീകൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ ഇപ്പോഴും സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്’; തപ്‌സി പന്നു

രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ആണ് സ്ത്രീകളുടെ ലിംഗ പരിശോധനയെ പറ്റി താൻ അറിഞ്ഞതെന്നും തപ്‌സി

‘മറ്റുള്ള സ്ത്രീകള്‍ ചൊവ്വയിലേക്ക് പോകനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്’ എന്ന് നടി പന്നു.
വനിതാ കായിക താരങ്ങളുടെ ലിംഗപരിശോധന നടത്തുണ്ടെന്ന വാർത്ത അറിഞ്ഞതിനെ തുടർന്നാണ് തപ്സിയുടെ പ്രതികരണം. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം പറഞ്ഞത്. രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ആണ് സ്ത്രീകളുടെ ലിംഗ പരിശോധനയെ പറ്റി താൻ അറിഞ്ഞതെന്നും വാർത്ത തന്നെ ഞെട്ടിച്ചെന്നും തപ്‌സി പറയുന്നു.

തപ്‌സിയുടെ വാക്കുകള്‍

”എല്ലാത്തരം കായിക ഇനങ്ങളെയും ഞാന്‍ പിന്തുടരാറുണ്ടയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അസബന്ധമായ പലതും ഈ മേഖലയില്‍ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. കഴിഞ്ഞ ഒളിമ്പിക്‌സിലും നടന്നുവെന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്. സിത്രീയെന്ന വ്യക്തിത്വം മനസിലാക്കിയാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റൂ എന്ന അവസ്ഥയാണ്. എന്നാല്‍ ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം. മറ്റുള്ളവര്‍ ചെവ്വയിലേക്ക് വരെ പോകാനുള്ള തയ്യാറെടുപ്പാണ് എന്നാല്‍ ഇവിടെയോ.”

ഇന്ത്യയെ പ്രതിനിധീകരിച്ച് ഓടാനാഗ്രഹിക്കുന്ന സ്പോർട്സ് കഥാപാത്രത്തെയാണ് ‘രശ്മി റോക്കറ്റില്‍’ തപ്‌സി അവതരിപ്പിക്കുന്നത്. എന്നാല്‍ ലിംഗപരിശോധനയില്‍ പരാജയപ്പെടുകയും തുടർന്ന് അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന തപ്സിയുടെ കഥാപാത്രത്തിന്റെ ജീവിതം തന്നെ ഇല്ലാതാവുന്നതുമാണ് ‘രശ്മി റോക്കറ്റ്’ പറയുന്നത്. ആയുഷ് ഖുറാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.

cp-webdesk