Cinemapranthan

‘ക്രിക്കറ്റാണ് എന്റെ ജീവിതം, മനോഹരമായ ആ യാത്ര സിനിമയാകുന്നു’; സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരവും മുൻ ക്യാപ്റ്റനും ആയ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. നിലവിൽ ബി സി സി ഐ അധ്യക്ഷൻ കൂടിയായ സൗരവ് ഗാംഗുലി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.


”ക്രിക്കറ്റാണ് എന്റെ ജീവിതം. എനിക്ക് ആത്മസിശ്വാസത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുള്ള അവസരങ്ങള്‍ ക്രിക്കറ്റ് തന്നു. ഒപ്പം എന്നും ജീവിതത്തോട് ചേര്‍ത്ത് വെക്കാനൊരു മനോഹരമായ യാത്രയും. എന്റെ ഈ യാത്രയെ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ലൗ ഫിലിംസ് ബയോപിക്ക് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ട്.”- സൗരവ് ഗാംഗുലി കുറിച്ചു.

“ലവ് ഫിലിംസ് കുടുംബത്തിനൊപ്പം ദാദയുണ്ടെന്നത് ഒരു ബഹുമതിയാണ്! ഞങ്ങളെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിനും അത് ലോകവുമായി പങ്കിടാൻ ഞങ്ങളെ അനുവദിച്ചതിനും നന്ദി. ”- ലവ് രഞ്ജൻ ട്വീറ്റിന് മറുപടിയായി കുറിച്ചു.

സൗരവ് ഗാംഗുലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപികിന്റെ നിർമ്മാതാക്കൾ ലൗ രഞ്ചന്‍ അങ്കുര്‍ ഗാര്‍ഗ് എന്നിവരാണ്. ഇന്ത്യൻ ക്യാപ്റ്റനിൽ നിന്ന് ബിസിസിഐ പ്രസിഡന്റ് വരെയെത്തിയ ജീവതമാണ് സിനിമയാക്കുന്നത്.

ചിത്രത്തില്‍ സൗരവിന്റെ വേഷം ചെയ്യാന്‍ റണ്‍ബീര്‍ കപൂറിനെയാണ് ഗാംഗുലി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

cp-webdesk