Cinemapranthan

ഓട്ടോറിക്ഷ ഓടിച്ച് സൽമാൻ ഖാൻ; വൈറലായി വീഡിയോ

സല്‍മാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്

തെരുവിലൂടെ ഓട്ടോറിക്ഷ ഓടിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ് ആൾത്തിരക്കുള്ള റോഡിലൂടെ ഓട്ടോറിക്ഷ ഓടിക്കുന്ന സൽമാന്റെ ചിത്രങ്ങളും വീഡിയോയും. സല്‍മാന്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് കണ്ട് ആരാധകര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായിട്ടുള്ള ആളാണ് സൽമാൻ. തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി താരം പങ്ക് വെക്കാറുണ്ട്. അതെ സമയം ഒരാഴ്ച മുൻപാണ് സൽമാൻ ഖാനെ പാമ്പു കടിച്ചത്. മൂന്ന് തവണയാണ് തന്നെ പാമ്പ് കടിച്ചതെന്നും എന്നാല്‍ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്നും താരം പറഞ്ഞിരുന്നു.

സൽമാൻ ഖാന്റെ മഹാരാഷ്ട്രയിലെ പാന്‍വെലിൽ ഉള്ള ഫാം ഹൗസില്‍ വെച്ചാണ് താരത്തിന് പാമ്പ് കടിയേറ്റത്. വിഷമില്ലാത്ത പാമ്പായിരുന്നു കടിച്ചത്. ഉടന്‍ തന്നെ സൽമാൻ ഖാനെ മുംബൈയിലെ കോമതെ ആശുപത്രിയിലെത്തിക്കുകയും പരിശോധനയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് സൽമാൻ.

cinema pranthan