Cinemapranthan

പൂനം പാണ്ഡെക്ക് നേരെ വീണ്ടും ഭർത്താവിന്റെ ആക്രമണം; നടി ആശുപത്രിയിൽ

ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു

ബോളിവുഡ് താരം പൂനം പാണ്ഡെയെ മർദിച്ച കേസിൽ ഭര്‍ത്താവ് വീണ്ടും അറസ്റ്റില്‍. ഭര്‍ത്താവ് സാം ബോംബെയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് പൂനം മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൈയ്ക്കും മുഖത്തും പരിക്കേറ്റ പൂനം ആശുപത്രിയില്‍ ചികിത്സയിലാണ്.

നേരത്തേയും ഭർത്താവ്​ ഉപദ്രവിച്ചുവെന്ന പരാതിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞവർഷം സെപ്​റ്റംബറിൽ സാം ബോംബെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടി പൂനം പരാതി നൽകിയിരുന്നു. ഗോവയില്‍ ചിത്രീകരണത്തിന് പോയപ്പോഴായിരുന്നു സംഭവം. തുടർന്ന് നടി പോലീസില്‍ പരാതി നല്‍കിയപ്പോള്‍ പ്രൊഡ്യൂസർ കൂടിയായ സാമിനെ ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ഉപാധികളോടെ ഗോവ​ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പിന്നീട് പൂനം തന്നെ പരാതി പിന്‍വലിച്ച് ഇയാളെ പുറത്ത് കൊണ്ടു വന്നിരുന്നു. ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുവുള്ളുവെന്നും അത് പറഞ്ഞു പരിഹരിച്ചുവെന്നുമായിരുന്നു അന്ന് പൂനം പറഞ്ഞത്. തുടര്‍ന്നാണ് വീണ്ടും സാമിന്റെ ഈ ആക്രമണം.

cinema pranthan