ആരാധകരും ബോളിവുഡും ഏറെ ആകാംഷയോടെ കാത്തിരുന്ന താര വിവാഹമായിരുന്നു കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും. അത്യാഢംബരപൂർവമായ വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കുന്നത് എവിടെയെന്ന ചർച്ചകളാണ് ഇപ്പോൾ.
ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി മാലിദ്വീപിലേക്കാകും പോവുക എന്ന വാര്‍ത്ത നേരെത്തെ പുറത്തു വന്നിരുന്നു. എന്നാൽ മാലി ദ്വീപ് അല്ല യൂറോപ്പിലേക്ക് ആണ് താര ദമ്പതികൾ ഹണിമൂണിനായി പോവുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. 60 ദിവസത്തെ യാത്രയാണ് ഇരുവരും പ്ലാൻ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ഡിസംബർ 7 മുതൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. 700 വര്‍ഷം പഴക്കമുള്ള കൊട്ടാരമാണിത്. 6.5 ലക്ഷം രൂപയാണ് ഇവിടെ റൂമുകള്‍ക്ക് ഒരു ദിവസത്തെ വാടകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹ ചടങ്ങുകൾക്ക് ശേഷം രാജസ്ഥാനിൽ നിന്നും ഇരുവരും മുബൈയിലേക്ക് തിരിച്ചു. ഹെലികോപ്റ്ററില്‍ പോകുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

കത്രീന കൈഫ്-വിക്കി കൗശല്‍ വിവാഹത്തിന് നിരവധി ബോളിവുഡ് താരങ്ങൾ ആശംസയറിയിച്ചിരുന്നു. ഇതിൽ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മ ആശംസകള്‍ക്കൊപ്പം നവദമ്പതികള്‍ തങ്ങളുടെ പുതിയ അയല്‍ക്കാരാണെന്നും വെളിപ്പെടുത്തി. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കരീമ കപൂര്‍, ഹൃത്വിക് റോഷന്, ജാന്‍വി കപൂര്‍ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, സോനം കപൂര്‍, ശ്വേത ഭച്ചന് തുടങ്ങിയവരും താര ദമ്പതികൾക്ക് ആശംസ അറിയിച്ചു.

അതീവ രഹസ്യമായി നടന്ന കത്രിന – വിക്കി വിവാഹത്തിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി മുബൈയില്‍ റിസപ്ഷന് ഒരുക്കുമെന്ന് ഇരുവരും നേരത്തെ അറിയിച്ചിരുന്നു. അതെ സമയം തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് നിരവധി നിബന്ധനകളാണ് ഇരുവരും വെച്ചിരുന്നത്.

അതേ സമയം ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന താര വിവാഹ ചടങ്ങുകളുടെ വീഡിയോയുടെ സംപ്രേക്ഷണാവകാശം 80 കോടിക്ക് ആണ് വിറ്റു പോയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ആമസോൺ പ്രൈം വീഡിയോ ആണ് വൻതുകക്ക് വിവാഹ വീഡിയോയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. ബോളിവുഡിൽ ഇതിനു മുൻപും ഇത് പോലെ വൻതുകക്ക് വിവാഹ വീഡിയോയുടെ സംപ്രേക്ഷണാവകാശം വിറ്റു പോയത് പ്രിയങ്ക ചോപ്ര – നിക് ജോനാസ് എന്നിവരുടേതായിരുന്നു.

ഷുജിത് സിര്‍കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ടൈഗര്‍ 3, ഫോണ്‍ഭൂത് എന്നിവയാണ് കത്രീന കൈഫിന്റെതായി പുറത്തിറങ്ങാനുള്ള ചിത്രം.