Cinemapranthan

Katrina-Vicky Kaushal wedding; കത്രീനയുടെ മെഹന്തി ഫോട്ടോ പുറത്ത് ?: സത്യാവസ്ഥ

കത്രീന കൈഫിന്റെ മെഹന്തി ചിത്രമെന്ന രീതിയിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്

കത്രീന കൈഫ് – വൈക്കോ കൗശൽ വിവാഹമാണ് ബോളിവുഡിന്റെയും ആരാധകരുടെയും ചർച്ച വിഷയം. താര ജോഡികളുടെ വിവാഹ ആഘോഷങ്ങളുടെ തിരക്കിലാണ് ബോളിവുഡും. അത് കൊണ്ട് തന്നെ ഇരുവരുടെയും വിവാഹം സംബന്ധിക്കുന്ന എല്ലാ വാർത്തകൾക്കും കാതോർത്ത് ഇരിക്കുകയാണ് ആരാധകരും മാധ്യമങ്ങളും. ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന ഒരു താരവിവാഹം അടുത്തകാലത്ത് ഉണ്ടായിട്ടില്ല.

അതീവ രഹസ്യമായി നടക്കുന്ന വിവാഹത്തെ സംബന്ധിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിടാൻ കത്രീനയും വിക്കിയും തയ്യാറായിട്ടില്ല. എന്നാലിപ്പോൾ കത്രീന കൈഫിന്റെ മെഹന്തി ചിത്രമെന്ന രീതിയിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. എന്നാൽ ഈ ഫോട്ടോ കത്രീനയുടെ വിവാഹ ചടങ്ങില്‍ നിന്നുള്ളതല്ല എന്നതാണ് വസ്തുത. കത്രീന കൈഫ് ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ ഫോട്ടോയാണ് താരത്തിന്റെ മെഹന്തി ചടങ്ങിന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്നത്.

രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെന്‍സസ് റിസോര്‍ട്ടില്‍ ഡിസംബർ 7 മുതൽ ആരംഭിക്കുന്ന ചടങ്ങിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ ഇന്നാണ് ആണ് വിവാഹചടങ്ങ്. എന്നാൽ കത്രീന – വിക്കി പ്രണയത്തെ പറ്റിയും വിവാഹം സംബന്ധിച്ച കാര്യങ്ങളും ഇതുവരെയും താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

അതീവ രഹസ്യമായി നടക്കുന്ന കത്രിന – വിക്കി വിവാഹത്തിൽ ബോളിവുഡ് താരങ്ങൾ ഉൾപ്പടെ ആകെ 120 പേർക്ക് മാത്രമാണ് ക്ഷണമുള്ളത്. വിവാഹത്തിന് എത്തുന്നവർക്ക് ഒരു രഹസ്യ കോഡും നൽകിയിട്ടുണ്ട്. ഈ കോഡ് ഉള്ളവർക്ക് മാത്രമേ പ്രവേശനാനുമതി ഉള്ളു. കൂടാതെ ഈ രഹസ്യകോഡ് പുറത്തു പറയില്ലെന്ന ഉടമ്പടിയിലും അതിഥികള്‍ ഒപ്പുവയ്ക്കണം.

ഷാറൂഖ് ഖാനും കബീര്‍ ഖാനുമുൾപ്പടെ പ്രമുഖർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് വിവാഹത്തിന് പങ്കെടുക്കുന്നവർക്ക് നിരവധി നിബന്ധനകളാണ് ഇരുവരും വെച്ചിരിക്കുന്നത്.

‘അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതി ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ പാടില്ല. വിവാഹം നടക്കുന്ന ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വിഡിയോ റീല്‍സ് ആയി ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്,’ തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.

അതേ സമയം ബോളിവുഡില്‍ ഇത്രയും ആഘോഷപൂര്‍വ്വം നടക്കുന്ന താര വിവാഹ ചടങ്ങുകളുടെ വീഡിയോയുടെ സംപ്രേക്ഷണാവകാശം 80 കോടിക്ക് ആണ് വിറ്റു പോയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ആമസോൺ പ്രൈം വീഡിയോ ആണ് വൻതുകക്ക് വിവാഹ വീഡിയോയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്. ബോളിവുഡിൽ ഇതിനു മുൻപും ഇത് പോലെ വൻതുകക്ക് വിവാഹ വീഡിയോയുടെ സംപ്രേക്ഷണാവകാശം വിറ്റു പോയത് പ്രിയങ്ക ചോപ്ര – നിക് ജോനാസ് എന്നിവരുടേതായിരുന്നു.

cinema pranthan