Cinemapranthan

സ്ത്രീകളെയും പരിഗണിക്കണം; സീതയുടെ റോളിന് 12 കോടി ആവശ്യപ്പെട്ടത് വ്യക്തമാക്കി കരീന കപൂർ

സ്ത്രീക്കും പുരുഷനും ഒരേ വേതനം നൽകുന്നതിനെ കുറിച്ഛ് ഇതുവരെ ഒരു ചർച്ച നടന്നിരുന്നില്ല

ബോളിവുഡ് നടീനടന്മാർക്കു ഇടയിലുള്ള വേതന വ്യത്യാസത്തിന് മാറ്റം വരുന്നതിൽ സന്തോഷം പങ്കുവെച്ചു കരീന കപൂർ ഖാൻ. സ്ത്രീക്കും പുരുഷനും ഒരേ വേതനം നൽകുന്നതിനെ കുറിച്ഛ് ഇതുവരെ ഒരു ചർച്ച നടന്നിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതൊരു ചർച്ചാവിഷയമായിരിക്കുന്നുവെന്ന് കരീന പറഞ്ഞു. ഗാഡിയന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

അടുത്തിടെ ഹിന്ദുപുരാണമായ രാമായണത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ സീതയുടെ വേഷം ചെയ്യുന്നതിന് താരം 12 കോടി ആവശ്യപ്പെട്ടു എന്നുള്ള റിപോർട്ടുകൾ വന്നിരുന്നു. 12 കോടി ആവശ്യപ്പെട്ടതിനെ തുടർന്ന് നിരവധിപേരാണ് സമൂഹ മാധ്യമങ്ങളിൽ അത്യാഗ്രഹി എന്ന് വിളിച്ചകൊണ്ട് വിമർശനങ്ങളുമായി രംഗത്തെത്തിയത്.അതെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിച്ചു .

‘എനിക്ക് എന്താണ് വേണ്ടതെന്ന് ഞാൻ ഇപ്പോഴും കൃത്യമായി പറയാറുണ്ട്. അതിനെ അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. ഞാൻ ഒരിക്കലും നിര്ബന്ധിക്കുകയോ, കല്പിക്കുകയോ അല്ല ചെയ്യുന്നത്. ഇത് സ്ത്രീകളെയും ബഹുമാനിക്കുന്നതിനെ കുറിച്ചാണ്. ഇപ്പോൾ പല കാര്യങ്ങളിൽ മാറ്റം വന്നു കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്’ – കരീന കപൂർ ഖാൻ.

cp-webdesk