Cinemapranthan

രാജ് കുമാർ റാവു – കൃതി സനോൻ ചിത്രം ‘ഹം ദൊ ഹമാരെ ദൊ’; വീഡിയോ ഗാനം പുറത്ത്

ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ദീപാവലിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തും

രാജ് കുമാർ റാവു നായകനായി എത്തുന്ന ‘ഹം ദൊ ഹമാരെ ദൊ’ എന്ന ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ പുറത്ത് അണിയറ പ്രവർത്തകർ. അഭിഷേക് ജെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ കൃതി സനോൻ ആണ് നായികാ. ‘ഹം ദൊ ഹമാരെ ദൊ’യുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ ചിത്രം ദീപാവലിക്ക് പ്രേക്ഷകർക്ക് മുന്നിലെത്തും.

പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സച്ചിൻ ജിഗാര്‍ ആണ്. ദിനേശ് വിജന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പരേഷ് റാവല്‍, രത്‍ന പതാക് ഷാ, അപര്‍ശക്തി ഖുറാന, മനു റിഷി ചദ്ധ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. രാജ്‍കുമാര്‍ നായകനായി ഏറ്റവുമൊടുവിലെത്തിയ ചിത്രം റൂഹിയാണ്. ഹിറ്റ് ദ ഫസ്റ്റ് കേസ് ആണ് രാജ്‍കുമാര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

cp-webdesk