Cinemapranthan

രാമനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് പ്രതിക്ഷേധം; ബോളിവുഡ് ചിത്രം ‘രാവണ്‍ ലീലയുടെ’ പേര് മാറ്റി

‘ഭവായി’ എന്നാണ് ചിത്രത്തിന്റെ പുതിയ പേര്

രാമനെ മോശമായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചതിനെ തുടർന്ന് ബോളിവുഡ് ചിത്രം ‘രാവണ്‍ ലീലയുടെ’ പേര് മാറ്റി. ‘ഭവായി’ എന്നാണ് പുതിയ പേര്. പ്രതീക് ഗാന്ധിയെ പ്രധാന കഥാപാത്രമാക്കി ഹാര്‍ദിക് ഗജ്ജറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോൾ തന്നെ ഒരു വിഭാഗം ആൾക്കാർ പ്രതിക്ഷേധവുമായി രംഗത്തെത്തുകയും ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവിശ്യപ്പെട്ട് നോട്ടീസ് നൽകുകയും ചെയ്തു. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. രാമനെ മഹത്വവത്കരിക്കുന്ന ഒരു സിനിമയല്ല ഇതെന്നും പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്നും പ്രതീക ഗാന്ധി പറഞ്ഞു.

‘രാമായണത്തെക്കുറിച്ചല്ല സിനിമ. രാംലീലയെന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ അഭിനയിക്കുന്ന രണ്ടു വ്യക്തികളുട കഥയാണ് ഭവായി. രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ല. സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണം. പ്രകീത് പറഞ്ഞു.

ആരെങ്കിലും ഹനുമാന്റെ വേഷം ചെയ്താല്‍ അയാള്‍ വിവാഹ ചെയ്യാന്‍ പാടില്ല എന്നാണോ? സ്‌ക്രീനില്‍ കഥാപാത്രങ്ങളിലൂടെ കഥയെത്തിക്കുക എന്നതാണ് അഭിനേതാക്കളുടെ ജോലി. അത് പ്രേക്ഷകര്‍ മറക്കരുത്, അത് തന്നെയാണ് ഈ ചിത്രത്തിലും പറയുന്നതെന്നും പ്രകീത് പറഞ്ഞു.

cp-webdesk