Cinemapranthan

ലഹരി മരുന്ന് കേസ്; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി

മുബൈയിലെ സ്‌പെഷ്യല്‍ കോടതിയാണ് ഹര്‍ജി പരിഗണിച്ചത്

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടയിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യഹര്‍ജി തള്ളി മുംബൈ പ്രത്യേക കോടതി. മുബൈയിലെ സ്‌പെഷ്യല്‍ എന്‍ഡിപിഎസ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ മജിസ്ട്രേറ്റ് കോടതി ആര്യന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെ പ്രതിഭാഗം സ്പെഷ്യല്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ആര്യന്‍ ഖാനെ കൂടാതെ നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു ആഡംബര കപ്പലില്‍ റെയ്ഡ് നടന്നത്. കേസില്‍ ഒന്നാം പ്രതി ആര്യന്‍ ഖാന്‍ ആണ്.

cp-webdesk