Cinemapranthan

‘ഡോണിൽ’ ഓടുന്നതിനു മുൻപ്; അപൂര്‍വ ഫോട്ടോ പങ്ക് വെച്ച് അമിതാഭ് ബച്ചൻ

അമിതാഭ് ബച്ചൻ ഓടുന്ന രംഗത്തിന്റെ പോസ്റ്റര്‍ അന്ന് വലിയ രീതിയിൽ പ്രചാരമായിരുന്നു

ബോളിവുഡ് പൂർണമാകണമെങ്കിൽ അമിതാഭ് ബച്ചൻ എന്ന പേര് കൂടി ചേരണം. ആരാധകരുടെ പ്രിയ താരമായ ബച്ചൻ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്ക് വെക്കാറുമുണ്ട് അദ്ദേഹം. ഇപ്പോൾ ഏറ്റവും ഒടുവിലായി അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്നത് തന്റെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഡോണ്‍’ സിനിമയുടെ വിശേഷമാണ്.

‘ഡോണ്‍’ എന്ന സിനിമയിലെ ഒരു രംഗത്തിന്റെ ചിത്രം പങ്ക് വെച്ച് കൊണ്ട്, ഓടുന്നത് ചിത്രീകരിക്കുന്നതിന് തൊട്ടുമുമ്പ്, പിന്നീട് അത് പോസ്റ്റർ ആയി എന്നാണ് കുറിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ ഓടുന്ന രംഗത്തിന്റെ പോസ്റ്റര്‍ അന്ന് വലിയ രീതിയിൽ പ്രചാരമായിരുന്നു.

1978 ൽ പ്രദര്‍ശനത്തിന് എത്തിയ ‘ഡോൺ’ സംവിധാനം ചെയ്തിരിക്കുന്നത് ചന്ദ്ര ബറോത് ആയിരുന്നു. സീനത്ത് അമൻ ആയിരുന്നു ചിത്രത്തില്‍ നായികയായത്. ‘ഡോണാ’യും വിജയ് ‘പാലാ’യും ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു അമിതാഭ് ബച്ചൻ അഭിനയിച്ചത്. വൻ വിജയമായ ചിത്രം ഇന്നും ആരാധകരുടെ ഇഷ്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുന്നിൽ ആണ്.

‘ചെഹരെ ‘എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റെ അവസാനം പ്രദര്‍ശനത്തിന് എത്തിയ സിനിമ. രണ്‍വീര്‍ സിംഗ് നായകനാകുന്ന ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രം ആണ് അമിതാഭ് ബച്ചന്റേതായി പ്രദര്‍ശനത്തിന് എത്താനിരിക്കുന്നത്. ‘ഗുഡ് ബൈ’ എന്ന ചിത്രത്തിലും അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

cinema pranthan