Cinemapranthan

ബച്ചൻ കുടുംബ ചിത്രത്തിനൊപ്പം തരംഗമായി ചുമർ ചിത്രവും; വിലയിൽ ഞെട്ടി ആരാധകർ

പഞ്ചാബ് ചിത്രകാരന്‍ മഞ്ജിത് ബാവ വരച്ച പെയിന്റിംഗ് ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍

സിനിമ ലോകവും സോഷ്യൽ മീഡിയയും ഒരു പോലെ ഉറ്റുനോക്കുന്ന ഒരു താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങളും കുടുംബാംഗങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കുടുംബസമേതം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒപ്പം താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം വൈറാലായതോടെ ഫോട്ടോക്ക് പിന്നിലുള്ള ചുമര്‍ ചിത്രവും ഏറെ ശ്രദ്ധയാകർഷിക്കുണ്ട്‌.

വെളുത്ത കൂറ്റന്‍ കാളയുടെ ചിത്രമായിരുന്നു ചുമരിലുണ്ടായിരുന്നത്. പഞ്ചാബ് ചിത്രകാരന്‍ മഞ്ജിത് ബാവ വരച്ച പെയിന്റിംഗ് ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ ചിത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഈ ചുമർ ചിത്രത്തിന് നാലു കോടിയോളം വില വരുമെന്നാണ് പറയപ്പെടുന്നത്.

ജയബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, ആരാധ്യ, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവരാണ് ബച്ചൻ പങ്ക് വെച്ച ചിത്രത്തിലുണ്ടായിരുന്നത്.

cinema pranthan