Cinemapranthan

ആലിയ ഭട്ടിന്റെ ‘ഗംഗുബായ് കത്ത്യാവാടി’ ‘ആര്‍ ആര്‍ ആർ ‘; ഒ ടി ടി റിലീസ് വാർത്ത തള്ളി നിർമ്മാതാവ്

‘ഗംഗുബായി കത്ത്യാവാടി’ ആര്‍ആര്‍ആര്‍ എന്നിവ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തുന്ന ‘ഗംഗുബായി കത്ത്യാവാടി’ രാജമൗലിയുടെ ആര്‍ആര്‍ആര്‍, ജോണ്‍ എബ്രഹാം ചിത്രം അറ്റാക്ക് എന്നിവ തിയറ്ററിൽ തന്നെ റിലീസ് ചെയ്യും. ചിത്രങ്ങൾ ഒടിടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോൾ ഒ ടി ടി റിലീസ് വാർത്ത തള്ളിയിരിക്കുകയാണ് നിർമ്മാതാക്കൾ.

‘ഗംഗുബായി കത്ത്യാവാടി, ആര്‍ആര്‍ആര്‍, അറ്റാക്ക് എന്നീ ചിത്രങ്ങള്‍ തിയറ്ററിലാണ് റിലീസ് ചെയ്യുക എന്ന അറിയിക്കുന്നു. ഈ ചിത്രങ്ങളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഇതിനോടകം വന്നിരിക്കുന്നത്. ഈ ഭ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ വലിയ സ്‌ക്രീനില്‍ തീയറ്റര്‍ എക്‌സ്പീരിയന്‍സില്‍ കാണേണ്ട ചിത്രങ്ങളാണ്. അതിനാല്‍ ഇവ തിയറ്ററില്‍ മാത്രമെ റിലീസ് ചെയ്യു.’ പെന്‍ സ്റ്റുഡിയോ ചെയർമാൻ ഡോ: ജയന്തിലാല്‍ ഗാഡ അറിയിച്ചു.

ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ‘ഗംഗുബായി കത്ത്യാവാടി’. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ ആര്‍ ആര്‍ ചിത്രത്തിലും ആലിയ പ്രധാന വേഷം ചെയ്യുന്നുണ്ട്. ആലിയയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമായ ആര്‍ ആര്‍ ആറിൽ രാം ചരൺ ആണ് നായകൻ. ചരിത്രവും ഫിക്ഷനും ചേർത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്.

cp-webdesk