Cinemapranthan

തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം; ചുരുളി ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

ഒക്ടോബർ 30 മുതൽ നവംബർ 8 വരെയാണ് മേള നടക്കുക

ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ഒട്ടേറെ അന്താരാഷ്ട്ര മേളകളിൽ ശ്രദ്ധേയമായ ചിത്രം വീണ്ടും ആഗോള തലത്തിൽ ചർച്ചയാവുകയാണ്. മേളയിലയെ ഗാല വിഭാഗത്തിലേക്ക് ആണ് ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും ചുരുളിയാണ്. ഒക്ടോബർ 30 മുതൽ നവംബർ 8 വരെയാണ് മേള നടക്കുക

19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് ഹരീഷും അതിമനോഹര ചിത്രങ്ങൾ പകർത്തിയത് മധു നീലകണ്ഢനുമാണ്. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, ഗീതി സംഗീത, ജാഫർ ഇടുക്കി തുടങ്ങിയവർ മുഖ്യ വേഷത്തിലെത്തുന്നു. മൂവി മൊണാസ്ട്രിയും ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

cp-webdesk