Cinemapranthan

അവസരം വാഗ്ദാനം ചെയ്ത് നടിയുടെ നഗ്നചിത്രങ്ങൾ പകർത്തി; ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയിൽ അറസ്റ്റിലായത്

അവസരം വാഗ്ദാനം ചെയ്ത കബളിപ്പിച്ച ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടർ പിടിയിൽ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന
ബോളിവുഡ് ചിത്രത്തിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്നചിത്രങ്ങളെടുക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്‌തെന്ന കേസിലെയാണ് കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിലായത്.

ഓം പ്രകാശ് തിവാരി എന്നയാളാണ് മുംബൈയിൽ അറസ്റ്റിലായത്. സിനിമ വാഗ്ദാനം ചെയ്ത് നഗ്ന ചിത്രങ്ങളെടുത്തെന്നും പണം തട്ടിയെന്നുമുളള ഒരു ബംഗാളി നടിയുടെ പരാതിയിലാണ് അറസ്റ്റ്. അവസരം വാഗ്ദാനം ചെയ്ത് ഇയാൾ നടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഭീഷണി തുടർന്നതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്നും പൊലീസ് പറഞ്ഞു.

cp-webdesk