Cinemapranthan

അർജുൻ കപൂറും മലൈകയും വേർപിരിയുന്നു

മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബോളിവുഡിലെ താരജോഡികളാണ് മലൈക അറോറയും അർജുൻ കപൂറും വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റുള്ളവരിൽ നിന്ന് മാറി ഒറ്റയ്ക്ക് കഴിയുകയാണ് മലൈക ഇപ്പോൾ. ബ്രേക്ക് അപ്പിൽ മലൈക മാനസികമായി തകർന്നിരിക്കുകയാണെന്നും അൽപനാൾ പുറംലോകവുമായി ബന്ധമില്ലാതെ കഴിയാനാണ് അവർ ആഗ്രഹിക്കുന്നത്. ഈ ദിവസങ്ങളിലൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പങ്കെടുത്തപ്പോൾ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവർ പറയുന്നു,. കൂടാതെ ഇത്തരം വിരുന്നുകളിൽ അർജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവർ പറയുന്നു.

ഇരുവരും ഡേറ്റിങ്ങിലാണെന്ന വാർത്ത ആദ്യം പുറത്തു വന്നതുമുതൽ പാപ്പരാസികൾ രണ്ടു പേർക്കും പിന്നാലെയായിരുന്നു. മലൈകയും അർജുനും ഇൻസ്റ്റഗ്രാമിലൂടെ ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അർജുൻ കപൂറിന്റെ കുടുംബത്തിനൊപ്പം മലൈകയും സ്ഥിര സാന്നിധ്യമായിരുന്നു. അടുത്തിടെയുള്ള ദിവസങ്ങളിൽ ഇത്തരം ചടങ്ങുകളിൽ നിന്ന് മലൈക വിട്ടു നിൽക്കുന്നത് ഇരവരും പിരിഞ്ഞതിനാലാണെന്നാണ് റിപ്പോർട്ടുകൾ. ഏതാനും നാൾ മുമ്പ് ഇരുവരും വേർപിരിഞ്ഞതായുള്ള വാർത്തകൾ വന്നിരുന്നു. ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചായിരുന്നു ഇരുവരും ഈ ഗോസിപ്പുകൾ അവസാനിപ്പിച്ചത്. പുതിയ വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016ലാണ് അർബാസുമായി വേർപിരിയുന്നത്.

cp-webdesk