Cinemapranthan

‘വീ ലവ്​ യൂ’: ഷാരൂഖിന്​ പിറന്നാൾ ആശംസയുമായി ബുർജ്​ ഖലീഫ

‘തുജെ ദേഖ തോ യെ ജാനാ സനം’ ​എന്ന ഗാനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ.

​ഇന്നലെയാണ് ബോളിവുഡ്​ സൂപ്പർ താരം ഷാരൂഖ്​ ഖാൻ 56ാം പിറന്നാൾ ആഘോഷിച്ചത്​. സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിയാളുകൾ താരത്തിന്​ ആശംസകളുമായെത്തിയിരുന്നു. പിറന്നാൾ ദിനം രാത്രി കിങ്​ ഖാന്​ പിറന്നാൾ സമ്മാനവുമായി ‘ബുർജ്​ ഖലീഫ’ പ്രകാശം തൂകി. ദുബൈയിലെ ബുർജ്​ ഖലീഫയുടെ ഭിത്തിയിൽ പ്രദർശിപ്പിച്ച ജന്മദിന സന്ദേശത്തിൻറെ വിഡിയോ ബിസിനസുകാരനായ മുഹമ്മദ്​ അലബ്ബാർ ട്വിറ്ററിൽ പങ്കു​വെച്ചു.

‘ഹാപ്പി ബർത്ത്​ ഡേ ഷാരൂഖ്’ -എന്നാണ്​ ആദ്യം പ്രദർശിപ്പിച്ചത്​. ശേഷം ഷാരൂഖിൻറെ ചിത്രമടക്കം ‘വീ ലവ്​ യൂ’ എന്ന്​ തെളിഞ്ഞുവന്നു. ബ്ലോക്ക്​ബസ്റ്റർ ചിത്രമായ ‘ദിൽവാലേ ദുൽഹനിയ ലേജായേഗേ’ എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിലെ ‘തുജെ ദേഖ തോ യെ ജാനാ സനം’ ​എന്ന ഗാനത്തിൻറെ പശ്ചാത്തലത്തിലായിരുന്നു വിഡിയോ.

cp-webdesk