Cinemapranthan

കോശി കുര്യന്റെ വണ്ടി കത്തിക്കുന്ന അയ്യപ്പൻ നായർ; ശ്രദ്ധേയമായി ‘ഭീംല നായക്’ പ്രൊമോ

മലയാളത്തിൽ സൂപ്പർഹിറ്റായ ‘അയ്യപ്പനും കോശിയും’ സിനിമയുടെ തെലുങ്ക് റീമേക്ക് ‘ഭീംല നായക്’ പുതിയ പ്രൊമോ വിഡിയോ ശ്രദ്ധേയമാകുന്നു. പവന്‍ കല്യാണ്‍, റാണ ദഗ്ഗുബതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ചായിരുന്നു അണിയറ പ്രവർത്തകർ പ്രോമോ വിഡിയോ പുറത്ത് വിട്ടത്.

വെടിമരുന്ന് ഉപയോഗിച്ച് കോശി കുര്യന്റെ വണ്ടി കത്തിക്കുന്ന അയ്യപ്പൻ നായരുടെ രംഗമാണ് പ്രൊമോ വിഡിയോയിൽ കാണുന്നത്. അയ്യപ്പൻ നായരായി പവനും കോശി കുര്യനായി റാണയും എത്തുന്നു. തെലുങ്കിൽ അയ്യപ്പൻ നായരുടെ പേര് ഭീംല നായക്കെന്നും കോശി കുര്യന്റേത് ഡാനിയൽ ശേഖർ എന്നുമാണ്. നിത്യ മേനോനാണ് ഭീംല നായകിന്റെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് റാണയുടെ നായിക വേഷത്തിൽ എത്തുന്നത്.

സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ത്രിവിക്രം ശ്രീനിവാസ് ആണ്. നാഗ വംശി സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം 2022 ജനുവരി 12ന് ചിത്രം തിയറ്ററുകളില്‍ എത്തും.

cp-webdesk