Cinemapranthan

A Ranjith Cinema: ഷൂട്ടിംഗ് പുരോഗമിക്കുന്നു; ചിത്രത്തിൽ ജോയിൻ ചെയ്ത് ആസിഫ് അലി

ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും,ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

നവാഗതനായ നിഷാന്ത് സാറ്റു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിൽ ആസിഫ് അലി ജോയിൻ ചെയ്തു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാൻറ്റിക് ത്രില്ലർ ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പം മലയാളത്തിലെ മുൻനിര താരങ്ങളും അണിനിരക്കുന്നുണ്ട്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക. കഴിഞ്ഞ ദിവസം ഹോട്ടല്‍ ഹൈസിന്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചിയും,ബാബു ജോസഫ് അമ്പാട്ടും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സൈജു കുറുപ്പ്, രഞ്ജി പണിക്കർ, ആൻസൺ പോൾ, ജൂവൽ മേരി, ഹന്ന റെജി കോശി, സന്തോഷ്‌ ജോർജ്ജ് കുളങ്ങര, കൃഷ്ണ, സുനിൽ സുഖത, കലാഭവൻ നവാസ്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജയകൃഷ്ണൻ, മുകുന്ദൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവർക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മലയാളത്തിലെ എക്കാലത്തെയും ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സൃഷ്ട്ടാവായ ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു. പ്രശസ്ത സംവിധായകരായ സന്തോഷ് ശിവൻ, അമൽ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളിൽ അസ്സോസിയേറ്റ് ഡയറക്ടറായും നിഷാന്ത് പ്രവർത്തിച്ചിട്ടുണ്ട്.

സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് നവാഗതനായ മിഥുൻ അശോകനാണ് ഈണം നൽകിയിരിക്കുന്നത്.

നമിത് ആർ, വൺ ടു ത്രീ ഫ്രെയിംസ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജോമൻ ജോഷി തിട്ടയിൽ, ആർട്ട്‌ അഖിൽ രാജ് ചിറയിൽ, മേക്കപ്പ് റോണി വെള്ളതൂവൽ, വസ്ത്രലങ്കാരം വിപിൻ ദാസ്, ടൈറ്റിൽ ഡിസൈൻ ആനന്ദ് രാജേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ കോളിൻസ് ലിയോഫിൽ സ്റ്റിൽസ് ശാലു പേയാഡ്.

cinema pranthan