Cinemapranthan

ആര്യൻ ഖാന് പുതിയ ‘ലൈഫ് കോച്ച്’; മുൻകരുതലുകൾ എടുക്കാൻ ഷാരൂഖ്

ഋത്വിക് റോഷന്‍റെ മാർഗനിർദേശകനായ അർഫീൻ ഖാനെ ആര്യന്‍റെ മാർഗനിർദേശകനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

മകൻ ആര്യൻ ഖാൻ ആഡംബരക്കപ്പൽ മയക്കുമരുന്ന് പാർട്ടി കേസിൽ അറസ്റ്റിലായത് മുതൽ കിംഗ് ഖാൻ ഷാരുഖ് ഖാനും ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഒരു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കേസിൽ ജാമ്യം ലഭിച്ച് ആര്യൻ ഖാൻ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ ആര്യൻ പുറത്തിറങ്ങിയതിന് പിന്നാലെ മകന്‍റെ ജീവിതത്തിൽ ചില മുൻകരുതലുകൾ എടുക്കാൻ തയ്യാറെടുക്കുകയാണ്
ഷാരൂഖ് എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്‍റെ സന്തതസഹചാരിയായ അംഗരക്ഷകൻ രവി സിങ്ങിനോട് ആര്യനെ എപ്പോഴും അനുഗമിക്കാൻ ഷാരൂഖ് നിർദേശിച്ചിരുന്നു. ആര്യന് പുതിയ ബോഡിഗാർഡിനെ തേടുന്നതായ റിപ്പോർട്ടുകളെ തുടർന്ന് നൂറുകണക്കിന് അപേക്ഷകൾ ഷാരൂഖിന്‍റെ നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്‍റെ ഓഫിസിലെത്തി എന്നാണ് പുറത്ത് വരുന്ന മറ്റൊരു പ്രധാന വാർത്ത

കൂടാതെ 23കാരനായ ആര്യൻ ഖാന് ജീവിതത്തിൽ പുതിയ പാഠങ്ങളും ഉപദേശങ്ങളും നൽകാനായി ‘ലൈഫ് കോച്ചി’നെ നിയമിക്കാൻ ഒരുങ്ങുകയാണ് ഷാരൂഖ്. ഋത്വിക് റോഷന്‍റെ മാർഗനിർദേശകനായ അർഫീൻ ഖാനെ ആര്യന്‍റെ മാർഗനിർദേശകനായി ചുമതലപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, ഋത്വിക്കിന്‍റെ ജീവിതത്തിലെ പ്രയാസകരമായ കാലഘട്ടങ്ങളിൽ മാർനിർദേശം നൽകിയത് അർഫീൻ ഖാൻ ആയിരുന്നു.

27 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷം ഒക്ടോബർ 28 നാണ് ആര്യൻ ഖാന് ബോംബെ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേൽ ജ്യാമ്യം ലഭിച്ച ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ തങ്ങളുടെ പാസ്‌പോര്‍ട്ട് എന്‍ഡിപിഎസിന് കൈമാറണം. പ്രത്യേക കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടാന്‍ പാടില്ല, എല്ലാ വെള്ളിയാഴ്ചയും എന്‍സിബി ഓഫീസിന് മുന്നില്‍ ഹാജരാവണം തുടങ്ങിയ പതിന്നാല് 14 നിബന്ധനകളോടെയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ആര്യന്‍ ഖാനെ കൂടാതെ നാല് അഫ്ഗാന്‍ പൗരന്‍മാര്‍ അടക്കം എട്ടുപേരാണ് അറസ്റ്റിലായത്. അര്‍ബാസ് മര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച, നൂപുര്‍ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ചോക്കര്‍, ഗോമിത് ചോപ്ര എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടിനായിരുന്നു ആഡംബര കപ്പലില്‍ റെയ്ഡ് നടന്നത്. കേസില്‍ ഒന്നാം പ്രതി ആര്യന്‍ ഖാന്‍ ആണ്.

cinema pranthan