Cinemapranthan

അർനോൾഡ് ഷ്വാസ്‌നഗറും പത്രപ്രവര്‍ത്തക മരിയ ഷിവറും വിവാഹമോചിതരായി

പത്രപ്രവർത്തക മരിയ ഷിവറുമായുള്ള 25 വർഷത്തെ ദാമ്പത്യ ബന്ധമാണ് വേർപെടുത്തിയത്

പ്രശസ്ത ഹോളിവുഡ് നടനും മുൻ കാലിഫോർണിയ ഗവർണർ കൂടിയായ അർനോൾഡ് ഷ്വാസ്‌നഗർ വിവാഹമോചിതനായി. പത്രപ്രവർത്തക മരിയ ഷിവറുമായുള്ള 25 വർഷത്തെ ദാമ്പത്യ ബന്ധമാണ് വേർപെടുത്തിയത്.

2011 ൽ ഷ്വാസ്‌നഗർ വർഷങ്ങൾക്ക് മുമ്പ് അവരുടെ വീട്ടിലെ ഒരു അംഗത്തിനൊപ്പം താമസിച്ചവരിൽ ഒരു കുട്ടിക്ക് ജന്മം നൽകിയതായി വെളിപ്പെടുത്തിയിരുന്നു. അന്നുമുതൽ ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു.

1986ലാണ് അർനോൾഡും മരിയയും വിവാഹിതരായത്. ഈ ബന്ധത്തിൽ കാതറിൻ, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫർ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തർകങ്ങളെ തുടർന്നുമാണ് വിവാഹമോചനകേസ് 10 വർഷം നീണ്ടത്.

നാല് മക്കൾക്കും ഇപ്പോൾ പ്രായപൂർത്തിയായതിനാൽ ഇനി ഇതേക്കുറിച്ച് തർകമില്ല. സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീർപായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ സാമ്പത്തിക ഒത്തുതീർപുകൾ എന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല

വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയിൽ ഒരു മകനുണ്ടെന്ന് അർനോൾഡ് കോടതിയിലും വെളിപ്പെടുത്തിയിരുന്നു. നിരവധി ബെസ്റ്റ് സെലെർ പുസ്തകങ്ങളുടെ രചയിതാവും അമേരികൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെനഡിയുടെ പെങ്ങളുടെ മകളുമാണ് മരിയ ഷിവർ.

cp-webdesk