Cinemapranthan

നെയ്യാറ്റിൻകര ഗോപന്റെ ‘ആറാട്ട്’ തീയേറ്ററിൽ തന്നെ; റിലീസ് പ്രഖ്യാപിച്ച് ബി ഉണ്ണികൃഷ്ണൻ

ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും

സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് റിലീസ് പ്രഖ്യാപിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ.
ചിത്രം ഫെബ്രുവരി 10ന് തിയറ്ററുകളിൽ എത്തും. തിയറ്ററുകളിൽ പ്രേക്ഷകർക്ക് ആവേശത്തോടെ കാണാൻ കഴിയുന്ന എന്റർടെയ്നർ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ സിനിമയുടെ റിലീസ് തിയതി പുറത്ത് വിട്ടത്.

‘ആറാട്ടി’ൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്‌ഷൻ രംഗങ്ങളുമുണ്ട്.

നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ക്യാമറ: വിജയ് ഉലകനാഥ്, എഡിറ്റർ: സമീർ മുഹമ്മദ്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ.

cp-webdesk