Cinemapranthan

‘മലയൻകുഞ്ഞിന്’ സംഗീതം ഒരുക്കുന്നത് എ.ആർ റഹ്മാൻ?

1992ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയ്ക്ക് വേണ്ടിയാണ് റഹ്മാൻ ആദ്യമായി മലയാളത്തിൽ സം​ഗീത സംവിധാനം ചെയ്യുന്നത്.

ഫഹദ് ഫാസിലിനെ നായകനാക്കി നവാ​ഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന് സം​ഗീതം ഒരുക്കാൻ എ.ആർ റഹ്മാൻ എത്തുന്നതായി റിപോർട്ടുകൾ. ബ്ലെസിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ആടുജീവിതം’ എന്ന പൃഥ്വിരാജ് ചിത്രത്തിനു വേണ്ടിയും റഹ്മാൻ ഈണമൊരുക്കുന്നുണ്ട്. അതിന് പിന്നാലെയാണ് മലയൻ കുഞ്ഞിലും റഹ്മാൻ ഭാ​ഗമാവുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

1992ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം യോദ്ധയ്ക്ക് വേണ്ടിയാണ് റഹ്മാൻ ആദ്യമായി മലയാളത്തിൽ സം​ഗീത സംവിധാനം ചെയ്യുന്നത്.

മഹേഷ് നാരായണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന മലയൻകുഞ്ഞ് ഈ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണ്. ഫാസിലാണ് നിർമാണം. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ട് വർഷങ്ങൾക്കു ശേഷമാണ് അച്ഛനും മകനും ഒരു സിനിമയുടെ ബഗേഹമായി വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ 24ന് പുറത്ത് വിടും.

cp-webdesk