Cinemapranthan

ഗ്രാമിയിലേക്ക് ‘പരമസുന്ദരി’: സന്തോഷം പങ്കുവെച്ച് എ ആർ റഹ്മാന്റെ ട്വീറ്റ്

ചിത്രത്തിലെ പരമസുന്ദരി എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു

ഗ്രാമി പുരസ്‌കാരത്തിനായി തന്റെ പുതിയ ഗാനം സമർപ്പിച്ച വിവരം പങ്കുവെച്ച് എ.ആർ റഹ്മാൻ. ബോളിവുഡ് ചിത്രം ‘മിമി’ക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് മത്സരിക്കുന്നത്. ചിത്രത്തിലെ പരമസുന്ദരി എന്ന ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു.

‘മിമിക്ക് വേണ്ടി ഞാൻ ചെയ്ത സൗണ്ട് ട്രാക്ക് 64-ാമത് ഗ്രാമി പുരസ്‌കാരത്തിലേക്ക് സമർപ്പിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കുന്നു’ എ.ആർ റഹ്മാന്റെ ട്വീറ്റ്. ഇതിനു തൊട്ട് പിന്നാലെ ചിത്രത്തിലെ നായിക കൃതി സനോണും റഹ്മാന് അഭിനന്ദം അറിയിച്ച് രംഗത്തെത്തി.

അമേരിക്കൻ ദമ്പതിമാർക്ക് വേണ്ടി വാടക ഗർഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് ‘മിമി’ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിൽ കൃതി സനോണിന് പുറമെ പങ്കജ് തൃപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇൻസ്റ്റഗ്രാം റീൽസിൽ മാസങ്ങളായി ട്രെൻഡിങ്ങ് ആയ ഗാനം ഇപ്പോഴും ഏറെ വൈറലാണ്.

cp-webdesk