Cinemapranthan

പ്രചരിക്കുന്ന വാർത്തകൾ വ്യാജം; തന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലന്ന് അപർണ്ണ ബാലമുരളി

കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്

താൻ ഗുരുതരമായ അവസ്ഥയിലാണെന്ന വാർത്ത വ്യാജമാണെന്ന് അറിയിച്ച് നടി അപർണ ബാലമുരളി. കടുത്ത പനി ബാധിച്ച് ആശുപത്രിയിലാണെന്നും ഇപ്പോൾ ഗുരുതരമായ അവസ്ഥയിലാണ് ഉള്ളതെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
ഉണ്ണിമുകുന്ദനും അപർണ്ണയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ താരത്തിന് ദേഹാസ്വാസ്ഥ്യം വന്നതോടെ ഷൂട്ടിംഗ് മാറ്റിവെച്ചു എന്നുള്ള രീതിയിലാണ് വാർത്തകൾ വന്നത്.

മനോരമ ഓൺലൈൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്
‘എന്റെ ആരോഗ്യത്തെക്കുറിച്ച് മോശമായ ചില കിംവദന്തികൾ കേൾക്കുന്നുണ്ട്. ഞാൻ പൂർണമായും ആരോഗ്യവതിയാണ്. ദയവായി ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തുക! ആരും പരിഭ്രാന്തരാകരുത് എന്നാണ് എന്റെ എല്ലാ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാനുള്ളത്. ഞാൻ സുഖമായി ഇരിക്കുന്നു. അടുത്തിടെ ഞാൻ നിരാമയ റിട്രീറ്റ്സിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ഒപ്പം പങ്കുവയ്ക്കുന്നത്.’

മഹേഷിൻ്റെ പ്രതികാരം എന്ന ഫഹദ് ഫാസിൽ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നായികയാണ് അപർണ. അഭിനേത്രി എന്ന നിലയിൽ മാത്രമല്ല ഗായികയുമായി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അപർണ ബാലമുരളി.

Web Desk