Cinemapranthan

മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമല;’ക‍ഡാവർ’: മോഷൻ പോസ്റ്റർ

അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായ പുതിയ ചിത്രമായ കഡാവറിന്റെ മോഷൻ പോസ്റ്റർ പുറത്ത്.

അമല പോൾ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമായ പുതിയ ചിത്രമായ കഡാവറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. അമല പോൾ തന്നെ നായികയായെത്തുന്ന പുതിയ ചിത്രം ഒരു ത്രില്ലറാണെന്നാണ് മോഷൻ പോസ്റ്റർ നൽകുന്ന സൂചന. ആകാംഷ നിറച്ച മോഷൻ പോസ്റ്ററിൽ പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന മൃതദേഹത്തിനരികെ ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമലയുടെ കഥാപാത്രത്തെയാണ് കാണിച്ചിരിക്കുന്നത്.

“12 വർഷവും 144 മാസവും 4380 ദിവസവുമായി ഒരു അഭിനേത്രി എന്ന നിലയിൽ ഞാൻ ഇൻഡസ്ട്രിയിലുണ്ട്. അമല പോളിനെ – അമല പോൾ ആക്കിയ എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എനിക്കിപ്പോൾ ചിറകുകൾ മുളച്ചു, ഞാൻ പുതിയൊരു ജോലിയിലേക്ക് കടക്കുന്നു. എന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി ഞാനിന്നൊരു നിർമാതാവായിരിക്കുന്നു…അമല പോൾ പ്രൊഡക്ഷൻസ്…”നിർമാണ സംരംഭത്തെക്കുറിച്ച് അമല കുറിച്ചു.

ഫോറൻസിക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ ഇൻവെസ്റ്റി​ഗേഷൻ ഓഫീസറായ പോലീസ് സർജനായാണ് അമലയെത്തുന്നത്.

cp-webdesk