Cinemapranthan

ചെരുപ്പു കടയാണോയെന്ന് ആരാധകർ; അസൂയ തോന്നുന്നുവെന്ന് സാനിയ മിർസ: പരിനീതി ചോപ്രയുടെ ഷൂ കളക്ഷൻ വൈറൽ

ബോളിവുഡ് നടി പരിനീതി ചോപ്രയുടെ ഷൂ കളക്ഷൻ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. ഇൻസ്റ്റഗ്രാമിലൂടെയാണ് പരിനീതി തന്റെ ഷൂ കളക്ഷന്റെ ഫൊട്ടോ പങ്കുവച്ചത്. തന്റെ ഷൂ കളക്ഷനിൽനിന്നും ചെരുപ്പ് തിരയുന്ന ഫൊട്ടോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അഞ്ചു മിനിറ്റിൽ താൻ റെഡിയാകുമെന്ന് ഉറപ്പാണെന്നാണ് ഫൊട്ടോയ്ക്കൊപ്പം താരം കുറിച്ചത്.

സാനിയ മിർസ അടക്കമുളളവർ പരിനീതിയുടെ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പരിനീതിയുടെ ഷൂ കളക്ഷൻ കണ്ടിട്ട് അസൂയ തോന്നുന്നുവെന്നും തനിക്കത് വേണമെന്നുമായിരുന്നു സാനിയയുടെ കമന്റ്. കൂടുതലും വൈറ്റ് നിറത്തിലുളള ചെരുപ്പുകളാണ് പരിനീതിയുടെ ശേഖരത്തിലുളളത്. ഇക്കാര്യം ചില ആരാധകർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. ഇതെന്താ ചെരുപ്പു കടയാണോയെന്നും ആരാധക കമന്റുകളുണ്ട്.

cp-webdesk