Cinemapranthan

നടി കെ.പി.എ.സി ലളിത ആശുപത്രിയില്‍

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടിയെ വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായി എറണാകുളത്തേക്ക് മാറ്റി.

നടി കെ.പി.എ.സി ലളിത ആശുപത്രിയിൽ. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐ.സി.യുവിലാണുള്ളത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടിയെ വിദ​​ഗ്ധ ചികിത്സയുടെ ഭാ​ഗമായി എറണാകുളത്തേക്ക് മാറ്റി.

പത്ത് ദിവസമായി ചികിത്സയിൽ കഴിയുന്ന കെ.പി.എ.സി ലളിത ആരോ​ഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ട്. കരള്‍ മാറ്റിവയ്‌ക്കേണ്ടി വരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ

നേരത്തേതിനേക്കാൾ മെച്ചപ്പെട്ട ആരോ​ഗ്യ നിലയിലേക്ക് ലളിത എത്തിയിട്ടുണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു ഒരു മാധ്യമത്തോട് പ്രതികരിച്ചത്.

cp-webdesk