Cinemapranthan

‘എന്റെ ചില സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നു’; എങ്കിൽ കാവൽ 100 കോടി ക്ലബിൽ കേറിയേനെ: സുരേഷ് ഗോപി

ഒന്നുരണ്ടിടത്തെങ്കിലും തന്റെ ചില സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിൽ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. അതേസമയം ചിത്രത്തിൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഡയലോഗിനെ കുറിച്ച് പറയുകയാണ് സുരേഷ് ഗോപി. ഒന്നുരണ്ടിടത്തെങ്കിലും തന്റെ ചില സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നുവെന്ന് പലരും പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സുരേഷ് ഗോപി. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഈ സിനിമയിൽ ഒന്നുരണ്ടിടത്തെങ്കിലും എന്റെയീ സ്ഥിരം ഡയലോ​ഗുകൾ വേണമായിരുന്നുവെന്ന് പറയുന്ന ഒരുപാട് അഭിപ്രായ പ്രകടനങ്ങൾ വന്നിരുന്നു. ഞാനൊരു ഡയലോ​ഗ് നിധിനോട് പറഞ്ഞിരുന്നു. അത് കൂടി ഉണ്ടായിരുന്നുവെങ്കിൽ ഒരു നൂറ് കോടി ക്ലബ്ബിൽ ചിത്രം എത്തുമായിരുന്നോ എന്ന് ഞാൻ ആ​ഗ്രഹിച്ച് പോയി’ സുരേഷ് ഗോപി പറയുന്നു.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, പത്മരാജ് രതീഷ്, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ്, രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ ,അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. കല ദിലീപ് നാഥ്, മേക്കപ്പ് പ്രദീപ് രംഗനുമാണ്.

ഒടിടിയിൽ നിന്ന് ചിത്രത്തിന് വലിയ ഓഫർ ലഭിച്ചതായും നിർമാതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 9 അക്കമുള്ള ഒരു സംഖ്യയാണ് വന്നതെന്നാണ് നിർമ്മാതാവ് ജോബി ജോർജ്ജ് പറയുന്നു. അദ്ദേഹത്തിന്റെ വക്കുകൾ ഇങ്ങനെ…”തനിക്ക് ഒടിടിയിൽ നിന്നും വൻഓഫർ വന്നതാണ്. 9 അക്കമുള്ള ഒരു സംഖ്യയാണ് അവർ കാവലിന് തരാമെന്ന് പറഞ്ഞത്. അത് എത്രയാണെന്ന് വെളിപ്പെടുത്താൻ ആഗ്രഹമില്ല. എനിക്ക് പക്ഷെ ആ സംഖ്യ ആവശ്യമില്ല. ഞാൻ മുടക്കിയ പണം അല്ലാതെ തന്നെ സാറ്റലൈറ്റ് റൈറ്റ്സായിട്ടൊക്കെ എനിക്ക് തിരിച്ച് കിട്ടും. എനിക്ക് അത് മതി.

WATCHNOW:

ആർത്തി പാടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്ക് ഓസ്ട്രേലിയിൽ പൗരത്വം കൂടിയുണ്ട്. അവിടെ ഒരിക്കൽ സാമ്പത്തികപ്രതിസന്ധി ഉണ്ടായപ്പോൾ ഗവൺമെന്റ് എല്ലാവരുടെയും അക്കൗണ്ടിൽ ഒരു നിശ്ചിത തുക നിക്ഷേപിച്ചു. അതുപയോഗിച്ച് ജീവനോപാധി കണ്ടെത്താൻ. നമ്മുടെ നാട്ടിലും ഇപ്പോൾ വേണ്ടത് അത്തരമൊരു സംവിധാനമാണ്. പണം ഒരാളുടെ കയ്യിൽ മാത്രം ഇരുന്നാൽ പുരോഗമനം ഉണ്ടാകില്ല. അത് എല്ലാവരിലേക്കും എത്തിച്ചേരണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ജോബി ജോർജ്ജ് പറയുന്നു.

cp-webdesk