Cinemapranthan

ജോൺ ഹോനായി ഇനി തിരിച്ചു വരില്ല; നടൻ റിസബാവ അന്തരിച്ചു

പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു

നടൻ റിസബാവ അന്തരിച്ചു. 54 വയസ്സായിരുന്നു. പെട്ടന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യ നില മോശമായതിനാല്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്ട്രോളറുമായ എന്‍ എം ബാദുഷയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മലയാളസിനിമയിലെ എന്നും ഓർക്കുന്ന വില്ലൻ കഥാപാത്രങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴുമുണ്ട് ജോൺ ഹോനായ്. നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ റിസബാവ 1990-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോ.പശുപതി’ എന്ന സിനിമയിൽ നായകനായിട്ടായിരുന്നു മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ ആ നായക വേഷം അധികം ശ്രദ്ധിക്കപ്പെട്ടില്ല. അതേ വർഷം പുറത്തിറങ്ങിയ സിദ്ധിഖ്-ലാലിന്‍റെ ‘ഇൻ ഹരിഹർ നഗർ’ എന്ന ചിത്രത്തിലെ ജോൺ ഹോനായ് എന്ന കഥാപാത്രത്തോടെ റിസബാവ എന്ന സുന്ദരനായ വില്ലൻ ഏറെ പ്രശസ്തനായി.

ഡോക്ടർ പശുപതി, ഇൻ ഹരിഹർനഗർ, ആനവാൽ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോർജ്ജുകുട്ടി C/o ജോർജ്ജുകുട്ടി, ചമ്പക്കുളം തച്ചൻ, ഏഴരപ്പൊന്നാന, എന്‍റെ പൊന്നു തമ്പുരാൻ, മാന്ത്രികചെപ്പ്, ഫസ്റ്റ് ബെൽ, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടിൽ മാനസേശ്വരിസുപ്ത, അനിയൻബാവ ചേട്ടൻബാവ, നിറം, എഴുപുന്ന തരകൻ, ക്രൈം ഫയൽ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കവർ സ്റ്റോറി, നസ്രാണി, പരദേശി, പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

cp-webdesk