Cinemapranthan

പുനീത് രാജ്‍കുമാർ അന്തരിച്ചു: ആശുപത്രിയിലേയ്ക്ക് ആരാധകരുടെ ഒഴുക്ക്

നടൻ യഷ്, കർണാടക മുഖ്യമന്ത്രി അടക്കം നിരവധിതാരങ്ങൾ ആശുപത്രിയിൽ എത്തിയട്ടുണ്ട്.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. അതേസമയം ആശുപത്രിയിലേയ്ക്ക് ആരാധകരുടെ ഒഴുക്ക് തുടരുകയാണ്. നടൻ യഷ്, കർണാടക മുഖ്യമന്ത്രി അടക്കം നിരവധിതാരങ്ങൾ ആശുപത്രിയിൽ എത്തിയട്ടുണ്ട്.

താരം ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പൂര്‍ണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്‌നസ്റ്റ് ഫ്രീക്കുമായിരുന്നു. അതേസമയം പെട്ടന്നുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് ആരാധകരും സിനിമാലോകവും.

കന്നഡയിലെ പ്രശസ്ത സിനിമ കുടുംബമായ രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത്. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ‘യുവരത്ന’യാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

cp-webdesk