Cinemapranthan

ദിലീപ് സെറ്റിൽ ജോജുവിന്‌ പിറന്നാൾ ആഘോഷം; മധുരം നൽകി പിഷാരടിയും ബാദുഷയും

സംവിധായകൻ റാഫി, ദിലീപ്, രമേശ് പിഷാരടി, നിർമാതാവ് ബാദുഷ എന്നിവർ ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

ദിലീപ് ചിത്രമായ വോയ്സ് ഓഫ് സത്യനാഥന്റെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് നടൻ ജോജു ജോർജ്. സംവിധായകൻ റാഫി, ദിലീപ്, രമേശ് പിഷാരടി, നിർമാതാവ് ബാദുഷ എന്നിവർ ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം എറണാകുളത്ത് ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേഷ് പിഷാരടി, അലൻസിയർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരംസമീറ സനീഷ്, കല സംവിധാനം-എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവിയർ

cp-webdesk