Cinemapranthan

‘ലാല്‍ സിംഗ് ചദ്ദ’യിലെ പുത്തൻ ലുക്ക്; ആമിർ ഖാന്റെ പുതിയ ചിത്രം ചർച്ചയാക്കി സോഷ്യൽ മീഡിയ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ‘ലാല്‍ സിംഗ് ചദ്ദ’. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒന്നര വര്ഷത്തോളമാണ് സിനിമയുടെ ചിത്രീകരണം നീണ്ടു പോയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ആമിർ ഖാന്റെയും കരീന കപൂറിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

ഇരുതാരങ്ങളും ഷൂട്ടിംഗ് ഇടവേളയിൽ സംസാരിക്കുന്ന ചിത്രമാണ് ആദ്യം സോഷ്യൽ മീഡിയയിൽ ഇടം നേടിയത്, എന്നാൽ അക്കൂട്ടത്തിൽ ആമിർ ഖാന്റെ ലുക്ക് ആണ് ചർച്ചയായിരിക്കുന്നത്. വിന്റേജ് സ്റ്റൈലിൽ ഹൈ വെയ്സ്റ്റ് പാന്റും ടി ഷർട്ടും ധരിച്ചുള്ള ചിത്രത്തിലെ ഒരു ഗെറ്റപ്പാണ് ഇത്. ഒട്ടേറെ കമന്റുകളും പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പുറത്ത് വന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്

ടോ ഹാങ്ക്‌സ് നായകനായ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് ലാല്‍ സിംഗ് ചദ്ദ എന്ന ചിത്രം. ചിത്രത്തിനായി ആമിർ ഖാൻ 20 കിലോയോളം കുറച്ചത് വാർത്തയായിരുന്നു. കരീന കപൂറും ആമിർ ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം അദ്വൈത് ചൗഹാനാണ് സംവിധാനം ചെയ്യുന്നത്. തലാഷിനു ശേഷം ആമിറും കരീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള ഇന്ത്യയുടെ വളർച്ചയും ചിത്രം പരാമർശിക്കും. ഒപ്പം ബാബറി മസ്ജിദ് തകർക്കൽ, മോദി സർക്കാറിന്റെ രൂപീകരണം പോലുള്ള രാഷ്ട്രീയസംഭവങ്ങളും ചിത്രത്തിൽ ആവിഷ്കരിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. “ലാൽ സിംഗ് ചന്ദ’ ഒരു സിനിമ മാത്രമല്ല. ടോം ഹാങ്ക്സ് അഭിനയിച്ച പാരാമൗണ്ട് ചിത്രം ‘ഫോറസ്റ്റ് ഗമ്പ്’ അമേരിക്കയെ പരാമർശിച്ചതുപോലെ, ഈ ചിത്രവും എന്താണ് കുറച്ചുവർഷങ്ങളായി ഇന്ത്യയിൽ സംഭവിക്കുന്നത് എന്ന കാര്യത്തെ കുറിച്ച് ലോകത്തിനുള്ള റഫറൻസ് ആയിരിക്കും. ആമിർ ഖാൻ പ്രശസ്തരായ രാഷ്ട്രീയക്കാരെയും ചരിത്രക്കാരെയും കണ്ടുമുട്ടുന്നതും വി എഫ് എക്സ് വിഷ്വലുകളിലൂടെ ചിത്രത്തിൽ കാണിക്കും. ഒപ്പം മോദി സർക്കാറിന്റെ രൂപീകരണം, ബാബറി മസ്ജിദ് പൊളിച്ചുനീക്കൽ പോലുള്ള രാഷ്ട്രീയ ദേശീയ സംഭവങ്ങളും ചിത്രം ആവിഷ്കരിക്കും. ചിത്രത്തിന്റെ രാഷ്ട്രീയ പ്രതീകാത്മകത വ്യത്യസ്ത വ്യാഖ്യാനങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകാം എന്നതിനാൽ സൂക്ഷ്മതോടെയാണ് ആമിറും സംവിധായകനും ചിത്രത്തെ സമീപിക്കുന്നതെന്ന്’ റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.

cp-webdesk