യാത്ര ടീസറിന്‌ സോഷ്യൽ മീഡിയയിൽ ഗംഭീര വരവേൽപ്പ് 

മമ്മൂട്ടി നായകനാകുന്ന തെലുങ്കു ചിത്രം യാത്രയുടെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ടീസർ പ്രേക്ഷകരുമായി പങ്കു വച്ചു.
മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് ചിത്രത്തിന് വേണ്ടി ഡബ് ചെയ്തിരിക്കുന്നത്.

ടീസറിലെ മമ്മൂട്ടിയുടെ സൗണ്ട് മോഡുലേഷനും തെലുങ്കു സംസാരരീതിക്കും മികച്ച അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
ഷൂസിന്റെ ലേസ് കെട്ടി തെലുങ്കു പരമ്പരാഗത വേഷത്തിൽ മുണ്ടും ഷർട്ടും ധരിച്ചു അണികളെ അഭിസംബോധന ചെയ്യുന്ന ysr നെ ടീസറിൽ കാണാം. 54സെക്കന്റ്‌ ആണ് ടീസറിന്റെ ദൈർഘ്യം.

ചന്തു ചേകവർ, dr. ബി ആർ അംബേക്കർ, പഴശ്ശിരാജാ, വൈക്കം മുഹമ്മദ്‌ ബഷീർ എന്നീ കഥാപാത്രങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും ഒരു ചരിത്രകഥാപാത്രമായി തിരശീലയിൽ എത്തുകയാണ് യാത്രയിലൂടെ.
70mm എന്റെർടൈന്മെന്റ് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് ആണ്.
ടീസർ കാണാം ;

LEAVE A REPLY