ഇരുട്ടിൽ പിൻതിരിഞ്ഞു ഒടിയൻ;പ്രാന്തന്റെ ടീസർ അവലോകനം.

മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്റെ’ ടീസർ ഇന്നലെ ഔദ്യോഗികമായി പുറത്തു വന്നിരുന്നു.
ഒരുപാട് ദുരൂഹതകൾ നിറഞ്ഞ ടീസറിനെക്കുറിച്ചൊരു പ്രാന്തൻ അന്വേഷണം

“ഇരുട്ടിന്റെ മറവുണ്ടെങ്കിലും പുലർച്ചെയുടെ ഇരുൾ നിഴലുകളുള്ള മൂടൽ മഞ്ഞിന്റെ മറ പറ്റിയാണ് അയാൾ നടന്നു നീങ്ങിയിരുന്നത്.
മെല്ലെ ഒതുക്കത്തിൽ ചുവടുവച്ചുള്ള നടത്തം,പിന്തിരിഞ്ഞു നോക്കാതെ വീശിയടിക്കുന്ന വെളുപ്പിന്റെ തണുപ്പ് കാറ്റിൽ കമ്പളം പുതച്ചുള്ള നടത്തം.

ഒടിയനും ഒടിവിദ്യകളും എന്നും ഇരുട്ടിന്റെ മറവിലെ കാഴ്ച്ചകളാണ്,ഒടിവേഷത്തിന്റെ ആയുസ്സും രാത്രിയുടെ അവസാനത്തിലാണ്.
വെളുപ്പിന്റെ തുടക്കത്തിൽ ഒടിവേഷം വെടിഞ്ഞു രൂപഭാവത്തിൽ കമ്പളം പുതച്ചുള്ള വരവായിരിക്കാം അത്.
രാത്രിയുടെ പോരാട്ടവും പ്രതികാരവും തളർത്തിയ ശാന്തതയുള്ള നടത്തം.

“വളരെ നിഗൂഢമായതും ദുരൂഹത ജനിപ്പിക്കുന്നതുമായ സംഗീതത്തിന്റെ താളമുണ്ട് ഒടിയന്റെ വരവിന് എം ജയചന്ദ്രൻ ഒരുക്കിയിരിക്കുന്ന ഒടിയന്റെ സംഗീതത്തിലും വിക്രം വേദയ്ക്ക് ശേഷം ‘സാം’ചെയ്തിരിക്കുന്ന പശ്ചാത്തല സംഗീതത്തിലുമെല്ലാം വിഭ്രാത്മകമായ ഒരു തരം ഒടി മന്ത്രത്തിന്റെ താളമുണ്ട് പകയും പ്രതികാരവും നഷ്ടങ്ങളും ധ്വനിപ്പിക്കുന്ന ദുരൂഹമായ സംഗീതം.
ടീസറിൽ അവസാനത്തിൽ വാർദ്ധക്യ ശബ്ദത്തിൽ ഒടിയൻ വിളി മുഴങ്ങുന്നുണ്ട് ഒരു കാലവും കാലഘട്ടവും ആയുർപരിണാമങ്ങളും കൂടിയാണ് ചിത്രം പറയുക എന്നതിനൊരു സൂചനയാകാം ഇത്.

ക്രൂ കാർഡിന് അവസാനം തെളിയുന്ന ‘ഒടിയൻ’ ടൈറ്റിൽ ഒരു നിമിഷം പുകഞ്ഞു നിന്ന ശേഷം അവസാനം കുതിച്ചു പാഞ്ഞെത്തുന്നൊരു കാള കുത്തിത്തെറിപ്പിക്കുകയാണ്.
ഇതിനു മുന്നെ വന്ന ടീസറുകളിലും കാളയുടെ രൂപം പലപ്പോഴും അവ്യക്തമായി ഉണ്ടായിരുന്നു,ഇത്തവണ വളരെ വ്യക്തമായി അത് അനാവരണം ചെയ്തിട്ടുണ്ട്.
ഒടി വേഷം സ്വീകരിക്കുന്നയാൾ കൂടുതലും സ്വീകരിക്കുക കാളയുടെ രൂപമെന്നാണ് പഴമക്കഥ കാളയുടെ വീറും പോരും വേഗതയും കുതിപ്പുമായിരിക്കാം ഒരുപക്ഷെ അതിനു കാരണവും.
എതിരാളിയെ എളുപ്പത്തിൽ കീഴ്‌പ്പെടുത്താനുള്ള വേഗതയും കുതിപ്പും അതു കുറച്ച് കൂടി ശെരി വയ്ക്കുന്നതാണ് ടീസറിന്റെ അവസാനരംഗത്തിലെ കാളയുടെ കുതിപ്പ്.
ടൈറ്റിൽ കാർഡിൽ കാളയ്ക്കൊപ്പം പാമ്പും കടവാവലുമൊക്കെ ഒളിഞ്ഞിരിപ്പുണ്ട്. ഒടിയന്റെ വേഷപരിണാമങ്ങളെക്കുറിച്ചൊരു സൂചന കൂടിയാണിത്.

“പിന്തിരിഞ്ഞു നടന്നത് ചിലപ്പോൾ അയാളുടെ നിഴലായിരിക്കാം ഒടിയൻ മാണിക്യൻ നമുക്ക് മുന്നിൽ സൃഷ്‌ടിച്ച പുകമറയുള്ള അയാളുടെ നിഴൽ ശെരിക്കുള്ള അയാൾ നമുക്ക് പിന്നിലായിരിക്കാം…

ഒടിവിദ്യയിൽ മറഞ്ഞിരുന്നുള്ള ഒടിയന്റെ വിസ്മയങ്ങൾക്കായി പ്രാന്തനും കാത്തിരിക്കുന്നു.

LEAVE A REPLY