സൂപ്പർ ഹിറ്റ് വേലൈക്കാരനുശേഷം 24 സ്റുഡിയോസും ശിവകാർത്തികേയനും ഒന്നിക്കുന്ന സീമരാജയുടെ ഓഡിയോ ലോഞ്ച് അനൗൺസ്‌മെന്റ് എത്തി….

ശിവകാർത്തികേയനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി സൂപ്പർ ഹിറ്റായിമാറിയ വേലൈക്കാരനുശേഷം 24 സ്റുഡിയോസ് നിർമ്മിച്ച് ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് സീമരാജ.

ഓഗസ്റ് 3 ന് മധുരയിൽവെച്ചാണ് സീമരാജയുടെ ഓഡിയോ ലോഞ്ച് നടക്കുന്നത്…
വരുത്തപെടാത്ത വാലിപർ സംഗം, രജനി മുരുഗൻ എന്നിങ്ങനെ ശിവകാർത്തികേയനെത്തന്നെ നായകനാക്കി രണ്ട് സൂപ്പർ ഹിറ്റുകൾ തീർത്തിട്ടുള്ള പോൻറാമാണ് സീമരാജായുടെ സംവിധായകൻ.

ശിവകാർത്തികേയനെ നായകനാക്കി മാൻ കാരത്തെ,രജനി മുരുഗൻ, റെമോ,വേലൈക്കാരൻ ഇനി വരാനിരിക്കുന്ന ശിവകാർത്തികേയന്റെ SK 14 എന്ന ചിത്രവും പ്രൊഡ്യൂസ് ചെയ്യുന്ന കമ്പനിയാണ് 24 സ്റുഡിയോസ്.

24 സ്റുഡിയോസിന്റെ ബാനറിൽ RD രാജയാണ് സീമരാജ പ്രൊഡ്യൂസ് ചെയ്യുന്നത്.ഡി ഇമ്മനാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്…. എന്തായാലും കാത്തിരിക്കാം ഒരു മെഗാ ഹിറ്റ് ചിത്രത്തിനായി…

LEAVE A REPLY